നിലവിൽ ബഹ്റൈനിൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരിൽ 307,000 പേർ വിദേശികളാണ്
മനാമ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബഹ്റൈനിൽ 27,000 പ്രവാസികൾ ഡ്രൈവിംഗ് ടെസ്റ്റ് പാസാകുകയും ലൈസൻസ് സ്വന്തമാക്കുകയും ചെയ്തെന്നു കണക്കുകൾ. നിലവിൽ രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരിൽ 307,000 പേർ വിദേശികളാണ്. ഇവരിൽതന്നെ 27,179 പേർ 2011-16 കാലയളവിൽ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയവരാണ്.
ആഭ്യന്തരമന്ത്രി ലഫ്നന്റ് കേണൽ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണു ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 383,000 പൗരന്മാർക്കും, 5,000 ഗൾഫ് പൗരന്മാർക്കുമാണ് ബഹ്റൈനിൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ളത്.
256,516 പ്രവാസികൾക്കാണു സ്വകാര്യവാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ഉള്ളത്. പ്രവാസികളിൽ 12, 863 പേർക്ക് മോട്ടോർസൈക്കിൾ ലൈസൻസും, 21,124പേർക്ക് പ്രൈവറ്റ് ട്രാൻസ്പോർട്ടേഷൻ ലൈസൻസും, 679 പബ്ലിക് ട്രാൻസ്പോർട്ടേഷൻ ലൈസൻസുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.