പുതുക്കിയ സമയക്രമം കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. തിരക്ക് വർധിക്കുന്നത് മുൻ നിർത്തി ചില സ്‌റ്റേഷനുകള്‍ക്കിടയില്‍ മാത്രം ചെറിയ ട്രിപ്പുകള്‍ ആരംഭിക്കാനും ആര്‍ടിഎ തീരുമാനിച്ചിട്ടുണ്ട്.
ദുബായ്: യാത്രക്കാരുടെ തിരക്കേറുന്നത് പരിഗണിച്ച് ദുബായ് മെട്രോയുടെ ട്രിപ്പുകൾ വർധിച്ചു. പുതുക്കിയ സമയക്രമം കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. തിരക്ക് വർധിക്കുന്നത് മുൻ നിർത്തി ചില സ്‌റ്റേഷനുകള്‍ക്കിടയില്‍ മാത്രം ചെറിയ ട്രിപ്പുകള്‍ ആരംഭിക്കാനും ആര്‍ടിഎ തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയില്‍ 276 പുതിയ ട്രിപ്പുകള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. റെഡ് ലൈനില്‍ 154 ഉം ഗ്രീന്‍ ലൈനില്‍ 122 ഉം പുതിയ ട്രിപ്പുണ്ടാകും. ഇതിന് പുറമെ ശനി മുതല്‍ വ്യാഴം വരെ റെഡ് ലൈനില്‍ രാവിലെ മൂന്ന് ഷോര്‍ട്ട് ട്രിപ്പുകളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
രാവിലെ 6.7 ന് ദുബൈ ഇന്റര്‍നെറ്റ് സിറ്റി മുതില്‍ റാശിദിയ്യയിലേക്കും രാവിലെ 6.27 ന് ജാഫിലിയ സ്‌റ്റേഷനില്‍ നിന്ന് റാശിദയ്യയിലേക്കും ബുര്‍ജുമാന്‍ സ്‌റ്റേഷനില്‍ നിന്ന് ജബല്‍അലി യുഎഇ എക്‌സ്‌ചേഞ്ചിലേക്ക് രാവിലെ 6.02 നുമാണ് ഷോർട്ട് ട്രിപ്പുകൾ. റാശിദിയ ദിശയിലേക്ക് ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ നിന്നും ബിസിനസ് ബേ സ്‌റ്റേഷനില്‍ നിന്നും ബൂര്‍ജുമാന്‍ എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് സര്‍വീസുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.