Currency

വമ്പന്‍ ഓഫറുകളുമായി ദുബായില്‍ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍

സ്വന്തം ലേഖകന്‍Tuesday, November 14, 2017 5:48 pm

കടകളിലും ഷോപ്പിങ് മാളുകളിലും നവംബര്‍ 23 മുതല്‍ 25 വരെയാണ് മെഗാ സെയില്‍ നടക്കുക. വസ്ത്രങ്ങള്‍, ജ്വല്ലറി, ഷൂസ്, ബാഗുകള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വീട്ടുല്‍പന്നങ്ങള്‍, കളിപ്പാട്ടം തുടങ്ങി എല്ലാ മേഖലകളിലും ഓഫര്‍ ലഭ്യമാകും. മുന്‍നിര കമ്പനികളുടെ ഉല്‍പന്നങ്ങളും സൂപ്പര്‍ സെയിലില്‍ ഉണ്ടാകും.

ദുബായ്: നിരവധി ഓഫറുകളുമായി ദുബായില്‍ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍. കടകളിലും ഷോപ്പിങ് മാളുകളിലും നവംബര്‍ 23 മുതല്‍ 25 വരെയാണ് മെഗാ സെയില്‍ നടക്കുക. വസ്ത്രങ്ങള്‍, ജ്വല്ലറി, ഷൂസ്, ബാഗുകള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വീട്ടുല്‍പന്നങ്ങള്‍, കളിപ്പാട്ടം തുടങ്ങി എല്ലാ മേഖലകളിലും ഓഫര്‍ ലഭ്യമാകും. മുന്‍നിര കമ്പനികളുടെ ഉല്‍പന്നങ്ങളും സൂപ്പര്‍ സെയിലില്‍ ഉണ്ടാകും.

ലോകത്തിന്റെ ഷോപ്പിങ് മാമാങ്കമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ തുടങ്ങുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വമ്പന്‍ ഓഫറുകള്‍ നല്‍കുന്നതെന്നും ശ്രദ്ധേയമാണ്. രണ്ടു മാസം കഴിഞ്ഞാല്‍ യുഎഇയില്‍ വാറ്റ് നടപ്പാക്കും. അധിക നികുതി നല്‍കാതെ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള അവസരം കൂടിയാണിത്.

ഉപഭോക്താക്കള്‍ക്ക് നരിട്ടെത്തി വലിയ ഇളവോടെ സാധനങ്ങള്‍ വാങ്ങിക്കാനുള്ള അവസരമാണിതെന്ന് ഡിഎഫ്ആര്‍ഇ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സയീദ് അല്‍ ഫല്‍സി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x