
ദുബായ്: യുഎഇയില്‍ കത്തി പോലെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടു വരുന്നവര്‍ക്ക് വന്‍ തുക പിഴ ഈടാക്കുമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. കത്തിയും വാളും ബാറ്റണും പോലെയുള്ള ആയുധങ്ങള്‍ കൊണ്ടുവരുന്നത് 30,000 ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന ശിക്ഷയാണ്.
ഇതു കൂടാതെ ഇത്തരം ആയുധങ്ങള്‍ കൊണ്ടുവരുന്നതിനു പിടിയിലാകുന്നവര്‍ക്ക് മൂന്നുമാസത്തേക്ക് ജയില്‍ ശിക്ഷ നല്‍കുമെന്നും ദുബായ് പൊലീസ് അറിയിച്ചു. ദുബായ് പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.