Currency

റീ എന്‍ട്രി വിസയില്‍ വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തിരിച്ചുവരാത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്കുമായി സൗദി

സ്വന്തം ലേഖകന്‍Tuesday, August 15, 2017 11:00 am

റീ എന്‍ട്രി വിസയില്‍ സൗദിവിട്ട ശേഷം വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് സൗദിയിലേക്ക് തിരിച്ചുവരാത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശന വിലക്ക് ബാധകമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. എന്നാല്‍ പഴയ തൊഴിലുടമയുടെ അടുത്തേക്കുതന്നെ വീണ്ടും തിരിച്ചുവരുന്നവര്‍ക്ക് ഇത് ബാധകമല്ല.

 

റിയാദ്: റീ എന്‍ട്രി വിസയില്‍ സൗദിവിട്ട ശേഷം വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് സൗദിയിലേക്ക് തിരിച്ചുവരാത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശന വിലക്ക് ബാധകമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. എന്നാല്‍ പഴയ തൊഴിലുടമയുടെ അടുത്തേക്കുതന്നെ വീണ്ടും തിരിച്ചുവരുന്നവര്‍ക്ക് ഇത് ബാധകമല്ല. ഇത് നേരത്തെ ഉള്ള നിയമമാണെങ്കിലും ഇത് സംബന്ധമായി വീണ്ടും നിരവധി അന്വേഷണങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ജവാസാത്ത് വീണ്ടും വിശദീകരണം ആനല്‍കിയിട്ടുള്ളത്.

അതേസമയം റീ എന്‍ട്രി വിസയില്‍ നാട്ടിലേക്ക് പോയവര്‍ക്ക് റീ എന്‍ട്രി കാലാവധിക്കുള്ളില്‍ സൗദിയില്‍ തിരിച്ചെത്താനായില്ലെങ്കില്‍ ഏത് സ്പോണ്‍സറുടെ കീഴിലുള്ളപ്പോഴാണൊ റീ എന്‍ട്രി വിസയില്‍ പോയി കൃതൃ സമയത്ത് എത്താനാവാതിരുന്നത്, അതേവിസയില്‍ അതേസ്പോണ്‍സര്‍ക്കുകീഴില്‍ വീണ്ടും സൗദിയിലേക്ക് തിരിച്ചെത്താനാകും.

ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശങ്ങളിലേക്ക് പോകുന്ന വിദേശികള്‍ ആശ്രിത ലെവി അടക്കല്‍ നിര്‍ബന്ധമാണ്. ആശ്രിത ലെവി നിലവില്‍ വന്ന തീയതി മുതല്‍ ഇഖാമ കാലാവധി അവസാനിക്കുന്ന ദിവസം വരെയുള്ള കാലത്തേക്കുള്ള ആശ്രിത ലെവിയാണ് ഇത്തരക്കാര്‍ അടക്കേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x