Currency

സൗദിയില്‍ തൊഴില്‍ സുരക്ഷാ നിയമാവലി ജൂലൈ ഒന്നു മുതല്‍

സ്വന്തം ലേഖകന്‍Monday, May 28, 2018 11:15 am

റിയാദ്: സൗദിയില്‍ തൊഴില്‍ സുരക്ഷാ നിയമാവലി ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കി തുടങ്ങും. തൊഴില്‍ സാമൂഹിക, വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിയമാവലിയിലെ വകുപ്പുകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ ഉള്‍കൊള്ളുന്ന തരത്തിലാണ് തൊഴില്‍ സുരക്ഷാ നിയമാവലി നടപ്പാക്കുന്നത്. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചു തരംതിരിച്ചാണ് നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിര്‍മാണം, പെട്രോള്‍, പ്രകൃതി വാതകം, റബ്ബര്‍, റെഡിമിക്സ്, കരി, ഗ്രാനൈറ്റ്, ഹോളോ ബ്രിക്സ്, പ്ലാസ്റ്റിക്, കുപ്പികളില്‍ നിറച്ച പാനീയങ്ങള്‍, ലോഹങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍, ഗതാഗത വ്യവസായം, മറ്റു വ്യവസായങ്ങള്‍, ഫുഡ് സ്റ്റഫ് ഫാക്ടറികള്‍, ടെക്സ്‌റ്റൈല്‍ ഫാക്ടറികള്‍, വീട്ടുപകരണ നിര്‍മാണ യൂണിറ്റുകള്‍, ഡയറി ഫാക്ടറികള്‍, ആഭരണ നിര്‍മാണശാലകള്‍ അടക്കമുള്ള മേഖലകളില്‍ അമ്പതും അതില്‍ കൂടുതലും തൊഴിലാളികള്‍ മുഴുവന്‍ സമയ കരാറുകളില്‍ ആണ് ജോലി ചെയ്യുന്നതെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ നിയമാവലി അനുസരിച്ച മീഡിയം തൊഴില്‍ സുരക്ഷാ വകുപ്പുകളും, മറ്റു മേഖലകളില്‍ അമ്പതും അതില്‍ കൂടുതലും തൊഴിലാളികള്‍ മുഴുവന്‍സമയ ജീവനക്കാരാണെങ്കില്‍ നിയമാവലി അനുസരിച്ച് ഏറ്റവും കുറഞ്ഞ തൊഴില്‍ സുരക്ഷാ വകുപ്പുകളും പാലിക്കല്‍ നിര്‍ബന്ധമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x