രാജ്യത്തെ അഞ്ചിനും പതിനേഴിനും ഇടയിലെ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും പൊണ്ണത്തടിയും അമിതഭാരവും ഉണ്ടെന്ന് റിപ്പോർട്ട്. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
ദുബായ്: രാജ്യത്തെ അഞ്ചിനും പതിനേഴിനും ഇടയിലെ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും പൊണ്ണത്തടിയും അമിതഭാരവും ഉണ്ടെന്ന് റിപ്പോർട്ട്. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ആഹാരക്രമത്തിലെ പോരായ്മായാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ശീലിക്കുന്നതിനായി ബോധവത്കരണം ലക്ഷ്യമിട്ട് ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പ്രഥമഅന്താരാഷ്ട്ര സമ്മേളനം നവംബര്‍ ഏഴ്, എട്ട് തീയതികളിലായി ദുബായില്‍ നടത്തുന്നുണ്ട്. ഉചിതമായ ആഹാരക്രമങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ പൊതുജനങ്ങളിൽ ഉണ്ടാക്കിയെടുക്കുന്നതായിരിക്കും സമ്മേളനമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.