ഈ വർഷം ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ദുബായിൽ അനധികൃത താമസക്കാരായ 1,164 ഇന്ത്യക്കാർ പിടിയിലായി. 34,561 അനധികൃത താമസക്കാരാണ് ആകെ ഈ കാലയളവിൽ പിടിയിലായത്. പിടിയിലായ 1,164 ഇന്ത്യക്കാരിൽ 62 സ്ത്രീകളും ഉൾപ്പെടുന്നു.
ദുബായ്: ഈ വർഷം ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ദുബായിൽ അനധികൃത താമസക്കാരായ 1,164 ഇന്ത്യക്കാർ പിടിയിലായി. 34,561 അനധികൃത താമസക്കാരാണ് ആകെ ഈ കാലയളവിൽ പിടിയിലായത്. പിടിയിലായവരുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതലാണെന്ന് പോലീസ് അറിയിച്ചു. പിടിയിലായ 1,164 ഇന്ത്യക്കാരിൽ 62 സ്ത്രീകളും ഉൾപ്പെടുന്നു.
അനധികൃത താമസത്തിനു പിടിയിലായവരിൽ ബംഗ്ലാദേശ് സ്വദേശികളാണു കൂടുതലും. 6895 ബംഗ്ലാദേശുകാരെ അറസ്റ്റ് ചെയ്തപ്പോൾ പാകിസ്ഥാനികളായ 4238 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 2520 സ്ത്രീകൾ ഉൾപ്പെടെ 15,348 പേരെ ആന്റി ഇന്‍ഫില്‍ല്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടിയതായും ദുബായ് പോലീസ് അറിയിച്ചു.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്കെതിരെ കടുത്ത നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. ഇത്തരക്കാർക്ക് തൊഴിൽ നൽകുന്നവർക്ക് 50000 ദിര്‍ഹം പിഴശിക്ഷയും കമ്പനി ഉടമ വിദേശിയാണെങ്കിൽ നാടുകടത്തുകയും ഭാവിയിൽ രാജ്യത്ത് പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തുകയും ചെയ്യും. സ്വദേശിയാണെങ്കിൽ ആറുമാസം തടവും ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.