ദുബായിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 4.5 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ദുബായ് അപ്പീല്‍ കോടതിയാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുല്‍ റഷീദിന് നാലരലക്ഷം ദിര്‍ഹം ഒമ്പത് ശതമാനം പലിശയടക്കം നൽകാൻ വിധിച്ചിരിക്കുന്നത്.
ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 4.5 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ദുബായ് അപ്പീല്‍ കോടതിയാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുല്‍ റഷീദിന് നാലരലക്ഷം ദിര്‍ഹം ഒമ്പത് ശതമാനം പലിശയടക്കം നൽകാൻ വിധിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുക ഈടാക്കാനുള്ള നടപടി തുടങ്ങിയതായി അബ്ദുൾ റഷീദിന്റെ അഭിഭാഷകന്‍ അറിയിച്ചു. 81 ലക്ഷം ഇന്ത്യൻ രൂപ വരുമിത്.
വാഹനാപകടത്തില്‍ റഷീദിന്റെ ഇടതുകാല്‍ മുട്ടിനു പരിക്കേറ്റിരുന്നു. ദുബായിലെ ആശുപത്രിയില്‍ മൂന്നാഴ്ച നീണ്ട ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് തിരിച്ചെത്തിയ റഷീദ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ, പ്രാഥമിക കോടതി നാല് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്നാല്‍ 50,000 ദിര്‍ഹം കൂടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബായ് അപ്പീല്‍ കോടതിയെ റഷീദ് സമീപിച്ചു. ഈ തുക നല്‍കാന്‍ മാത്രമുള്ള പരിക്ക് അബ്ദുല്‍ റഷീദിനില്ലെന്ന് ചൂണ്ടിക്കാട്ടി എതിര്‍കക്ഷിയായ അല്‍ ദഫ്റാ ഇന്‍ഷുറന്‍സും അപ്പീല്‍ ഫയല്‍ ചെയ്യുകയുണ്ടായി. രണ്ട് അപ്പീലും പരിഗണിച്ചാണു കോടതി ഇപ്പോൾ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.