ഷാർജ: അനധികൃതമായി തെരുവോരങ്ങളിൽ കച്ചവടം നടത്തുകയായിരുന്ന നാൽപ്പതോളം പേരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഷാർജ പോലീസും മുനിസിപ്പാലിറ്റി അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണു കഴിഞ്ഞ നാൽപ്പതോളം പേരെ പിടികൂടിയത്. അൽ സജ്ജ ഇൻഡസ്ട്രിയൽ മേഖലയിൽ നിന്നും അനധികൃതമായി കച്ചവടം നടത്തുകയായിരുന്ന 33 പേരെയാണു കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലും അനുമതിയില്ലാതെ നിരവധി പേർ വഴിയോരങ്ങളിലും മറ്റു പ്രധാന മേഖലകളിലും കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം അനധികൃത പ്രവർത്തികൾ അനുവദിക്കില്ലെന്നും ഷാർജ പോലീസിനെ കേണൽ ഖലിഫ കലന്ദർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.