അറേബ്യന്‍ ഭക്ഷ്യവിഭവങ്ങളുടെ വില്‍പനക്ക് ദുബായ് നഗരസഭ ഏര്‍പ്പെടുത്തിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കി തുടങ്ങിയതോടെ 45 ശതമാനത്തോളം ഷവര്‍മ കടകളും അടച്ചുപൂട്ടലിലേക്ക്.
ദുബായ്: അറേബ്യന്‍ ഭക്ഷ്യവിഭവങ്ങളുടെ വില്‍പനക്ക് ദുബായ് നഗരസഭ ഏര്‍പ്പെടുത്തിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കി തുടങ്ങിയതോടെ 45 ശതമാനത്തോളം ഷവര്‍മ കടകളും അടച്ചുപൂട്ടലിലേക്ക്. ആരോഗ്യവും സുരക്ഷയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കടകളുടെ വിസ്തൃതി, ഉപകരണങ്ങള്‍, സംഭരണ സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളാണ് നഗരസഭ പുറപ്പെടുവിച്ചിരുന്നത്. നവംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു.
ഷവര്‍മ്മ സ്ഥാപനങ്ങള്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാണമെന്ന് ആറ് മാസം മുമ്പ് തന്നെ അറിയിപ്പ് നൽകിയിരുന്നു. 318 ഷവര്‍മ്മ സ്ഥാപനങ്ങളാണ് ഇക്കാലയളവിൽ മാർഗനിർദേശങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്. 572 ഷവര്‍മ്മ സ്ഥാപനങ്ങള്‍ക്ക് തങ്ങള്‍ നോട്ടിസ് നല്‍കിയിരുന്നതായി ദുബായി നഗരസഭ അധികൃതർ പറയുന്നു. ഇതിൽ 113 സ്ഥാപനങ്ങള്‍ ഇപ്പോൾ പൂട്ടിക്കിടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.