
2016ൽ 46100-ഓളം ഇന്ത്യക്കാർ അമേരിക്കൻ പൗരത്വം നേടിയെന്ന കണക്ക് പുറത്ത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം യുഎസ് ഭരണകൂടം പൗരത്വം അനുവദിച്ചവരിൽ 6 ശതമാനം പേരും ഇന്ത്യൻ വംശജരാണ്. ഒക്ടോബർ 1, 2015 മുതൽ സെപ്തംബർ 30, 2016 വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിൽ ആണിത്.
അതേസമയം അമേരിക്കൻ പൗരത്വം നേടിയ വിദേശികളിൽ കൂൂടുതൽ പേരും മെക്സിക്കോയിൽ നിന്നുള്ളവരാണ്. എങ്കിലും അമേരിക്കൻ പൗരത്വം നേടുന്ന മെക്സിക്കൻ വംശജരുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ചു കുറഞ്ഞിട്ടുണ്ട്. ട്രമ്പ് ഭരണകൂടം കൈക്കൊണ്ട കുടിയേറ്റനയം മൂലം നിരവധിപേരുടെ പൗരത്വ അപേക്ഷ തള്ളുകയും ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.