Currency

ദുബായില്‍ അപകടം; രണ്ട് ഇന്ത്യക്കാരടക്കം 5 മരണം

സ്വന്തം ലേഖകന്‍Monday, December 5, 2016 10:47 am

ദുബായ്: ദുബായില്‍ മിനിബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ട് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശ് സ്വദേശികളുമാണ് മരിച്ചത്. ഏഴു പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഗര്‍ഹൂദ് പാലത്തിന്റെ ദിശയില്‍ അല്‍ റബാത്ത് റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം.

ക്ലീന്‍കോ കമ്പനിയിലെ 19 തൊഴിലാളികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x