
ഷാര്‍ജ: ഷാര്‍ജയില്‍ ഗതാഗ നിയമലംഘനത്തിനുള്ള പിഴയില്‍ 50% ഇളവ് പ്രഖ്യാപിച്ചു. ഷാര്‍ജ എക്‌സിക്യുട്ടീവ് കൗണ്‍സിലാണ് എല്ലാത്തരം ട്രാഫിക് പിഴകള്‍ക്കും ഇളവ് പ്രഖ്യാപിച്ചത്. ഗതാഗത നിയമലംഘനത്തിന് ലഭിച്ച എല്ലാ ട്രാഫിക് പോയിന്റുകളും ഒഴിവാക്കുകയും ചെയ്തു.
ഏപ്രില്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. അതേസമയം ഇളവ് എത്ര മാസത്തേയ്ക്കാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.