പുതിയ ട്രെയിനുകളില്‍ 15 എണ്ണം റൂട്ട് ട്വന്റി ട്വന്റിക്ക് വേണ്ടിയാണ്. മറ്റുള്ളവ നിലവിലെ സേവനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഉപയോഗിക്കും. ഇന്റീരിയര്‍ ഡിസൈനില്‍ ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ട്രെയിനുകള്‍ എത്തുക.
ദുബായ്: ദുബായ് മെട്രോയ്ക്ക് 50 പുതിയ ട്രെയിനുകള്‍ എത്തുന്നു. ഫ്രാന്‍സിലെ ആല്‍സ്റ്റോം കമ്പനിയിലാണ് ദുബായ് മെട്രോയ്ക്കായുള്ള പുതിയ ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ആര്‍ടിഎ ചെയര്മാന് മതാര്‍ അല്തായറു നേതൃത്വത്തിലെ സംഘം പുതിയ ട്രെയിനുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഫ്രാന്‍സിലെത്തി.
പുതിയ ട്രെയിനുകളില്‍ 15 എണ്ണം റൂട്ട് ട്വന്റി ട്വന്റിക്ക് വേണ്ടിയാണ്. മറ്റുള്ളവ നിലവിലെ സേവനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഉപയോഗിക്കും. ഇന്റീരിയര്‍ ഡിസൈനില്‍ ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ട്രെയിനുകള്‍ എത്തുക. ട്രെയിനുകളുടെ പിന്‍ഭാഗം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ഡിസൈന്‍ ചെയ്യും. ആദ്യഭാഗം ഗോള്‍ഡ് ക്ലാസ് യാത്രക്കാര്ക്കായുള്ളതാണ്. ഇവിടെ സീറ്റുകള്‍ കുറുകെയായിരിക്കും.
നിന്ന് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകുന്ന വിധമാണ് ട്രെയിനുകളുടെ നിര്‍മാണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.