അബുദാബിയിലെ പബ്ലിക് സ്കൂളുകളിൽ സ്വദേശികളായ അധ്യാപകരുടെ എണ്ണം വർദ്ധിച്ചതായി കണക്കുകൾ. അടുത്ത അധ്യായന വർഷത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാ അധ്യാപകരും ലൈസൻസിംഗ് പ്രൊസീജ്യർ അഭിമുഖീകരിക്കേണ്ടി വരുമെന്ന് അഡെക് ഡിവിഷൻ മാനേജർ ആയ ഡോ. ഖാലിദ് അൽ അബ്രി അറിയിച്ചിട്ടുണ്ട്.
അബുദാബി: അബുദാബിയിലെ പബ്ലിക് സ്കൂളുകളിൽ സ്വദേശികളായ അധ്യാപകരുടെ എണ്ണം വർദ്ധിച്ചതായി കണക്കുകൾ. 2018 നു മുമ്പ് അബുദാബിയിലെ സ്കൂളുകളിൽ സ്വദേശി അധ്യാപകരുടെ എണ്ണം അമ്പത് ശതമാനമായി വർദ്ധിപ്പിക്കുകയാണു ലക്ഷ്യമെന്ന് അബുദാബി എഡ്യുക്കേഷൻ കൗൺസിൽ (അഡെക്) കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. ഇതിനോടകം തന്നെ 52 ശതമാനം അധ്യാപക തസ്തികളിലും അറേബ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ നിയമിച്ചുകഴിഞ്ഞു എന്നാണു പുതിയ വിവരം.
അറബ് രാജ്യങ്ങളിൽ നിന്നുള്ളവരെ തന്നെ അധ്യാപക ജോലിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമയി 2014 ൽ ഇവർക്കുള്ള വേതനം വർധിപ്പിച്ചിരുന്നു. ഒപ്പം പരിശീലനം ലഭ്യമാക്കുകയും ചെയ്തിരുന്നു. അടുത്ത അധ്യായന വർഷത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാ അധ്യാപകരും ലൈസൻസിംഗ് പ്രൊസീജ്യർ അഭിമുഖീകരിക്കേണ്ടി വരുമെന്ന് അഡെക് ഡിവിഷൻ മാനേജർ ആയ ഡോ. ഖാലിദ് അൽ അബ്രി അറിയിച്ചിട്ടുണ്ട്.
പ്രവാസികളൂടെ കാര്യത്തിൽ മതിയായ യോഗ്യത ഉള്ളവരെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും കുറഞ്ഞത് പഠിപ്പിക്കേണ്ട വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും, ഏത് രാജ്യത്തു നിന്നുള്ളവരാണോ പ്രസ്തുത രാജ്യത്ത് നിന്നും ലഭിക്കുന്ന അധ്യാപക യോഗ്യത സർട്ടിഫിക്കറ്റും നിർബന്ധമാണെന്നും അദ്ദേഹം അറിയിച്ചു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള പരിജ്ഞാനവും വിദേശികളുടെ കാര്യത്തിൽ നിർബന്ധമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.