28 സ്വകാര്യ സ്കൂളുകളിലും 24 സര്‍ക്കാര്‍ സ്കൂളുകളിലും ധാര്‍മിക വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിക്കുമെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ കഴിഞ്ഞ ജൂലൈയിലാണ് പ്രഖ്യാപിച്ചത്.
അബു ദാബി: അബൂദാബി എമിറേറ്റിലെ 52 സ്കൂളുകളില്‍ അടുത്ത വർഷം ജനുവരി മുതല്‍ ധാര്‍മിക വിദ്യാഭ്യാസ കോഴ്സ് ആരംഭിക്കുന്നു. 28 സ്വകാര്യ സ്കൂളുകളിലും 24 സര്‍ക്കാര്‍ സ്കൂളുകളിലും ധാര്‍മിക വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിക്കുമെന്ന് അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ കഴിഞ്ഞ ജൂലൈയിലാണ് പ്രഖ്യാപിച്ചത്.
നൈതികത, വ്യക്തിത്വ-സാമൂഹിക വികസനം, സാസ്കാരവും പാരമ്പര്യവും, സാമൂഹിക പഠനം, മനുഷ്യാവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയായിരിക്കും പഠനം. പൈലറ്റ് പ്രോജക്ടായാണ് ഇത് ആരംഭിക്കുന്നത്. ഒന്ന് മുതല്‍ 11 വരെ ഗ്രേഡുകളിലുള്ള കുട്ടികള്‍ക്ക് ഒരു പാഠം എന്ന തരത്തില്‍ ആഴ്ചയില്‍ ഒരു തവണയായിരിക്കും ഇവ പഠിപ്പിക്കുക. സര്‍ക്കാര്‍ സ്കൂളുകളിൽ അറബിയിലായിരിക്കും പാഠങ്ങള്‍. സ്വകാര്യ സ്കൂളുകളില്‍ ഇംഗ്ലീഷിലും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.