ദുബായ് ആഗോള ഡിസൈന്‍ കോഡ്പ്രകാരമാണ് കെട്ടിടങ്ങള്‍ തയ്യാറാക്കേണ്ടത്. വീല്‍ ചെയറുകള്‍ എളുപ്പം കയറ്റാന്‍ സഹായകമായ റാമ്പും ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകളുമുള്പ്പെടെ സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ കെട്ടിടങ്ങളുടെ രൂപകല്പനയിലും ആകൃതിയിലും മാറ്റം വരുത്തേണ്ടി വരും.
ദുബായ്: രാജ്യത്തെ മുഴുവന്‍ ആരോഗ്യസ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കാന്‍ നിര്‍ദേശം. ആറുമാസത്തിനകം മുഴുവന്‍ ആരോഗ്യസ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കാന്‍ ദുബായ് ഹെല്‍ത്ത് ആതോറിറ്റിയാണ് നിര്‍ദേശം നല്‍കിയത്. സ്വകാര്യ ആശുപത്രികളടക്കം മുഴുവന്‍ ആരോഗ്യസ്ഥാപനങ്ങളും അവരുടെ സൗകര്യങ്ങള്‍ ശാരീരിക വ്യതിയാനമുള്ളവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധം മാറ്റി പണിയണം.
ആറുമാസത്തിന് ശേഷം ഭിന്നശേഷി സൗഹൃദമല്ലാത്ത ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് അച്ചടക്ക നടപടിയുണ്ടാകുമെന്ന് ദുബായ് ഹൈല്‍ത്ത് അതോറിറ്റി മുന്നറിയിപ്പ് നല്കി. ദുബായ് ആഗോള ഡിസൈന്‍ കോഡ്പ്രകാരമാണ് കെട്ടിടങ്ങള്‍ തയ്യാറാക്കേണ്ടത്. വീല്‍ ചെയറുകള്‍ എളുപ്പം കയറ്റാന്‍ സഹായകമായ റാമ്പും ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകളുമുള്പ്പെടെ സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ കെട്ടിടങ്ങളുടെ രൂപകല്പനയിലും ആകൃതിയിലും മാറ്റം വരുത്തേണ്ടി വരും. ഭിന്നശേഷി സൗഹൃദമല്ല എന്നത് സ്ഥാപനങ്ങളുടെ അനുമതികള്‍ റദ്ദാക്കപ്പെടാനും പുതുക്കി നല്കാതിരിക്കാനും കാരണമാവും.
ശാരീരിക വ്യതിയാനമുള്ളവരെ ദൃഢചിത്തര്‍ എന്നു വിളിക്കണമെന്നും അവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് പൊതു സ്ഥാപനങ്ങള്‍ സജ്ജമാക്കണമെന്നുമുള്പ്പെടെയുള്ള ദേശീയ നയം നടപ്പാക്കുന്നതിന്റെ ഭാഗയമാണ് നടപടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.