Currency

60 ശതമാനം ഓസ്ട്രേലിയക്കാരും ഒറ്റപ്പെടൽ അനുഭവിക്കുന്നവരെന്ന് സർവ്വേഫലം

സ്വന്തം ലേഖകൻTuesday, September 27, 2016 7:28 pm

60 ശതമാനം ആളുകളും ജീവിതത്തിൽ പല സമയങ്ങളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെന്നും ഇവരിൽ 34 ശതമാനം ആളുകൾക്ക് ഇത്തരം സാഹചര്യങ്ങളിൽ മറ്റാരിൽ നിന്നും സ്വാന്തനമോ ആശ്വാസമോ ലഭിക്കാറില്ലെന്നും സർവ്വേഫലം വ്യക്തമാക്കുന്നു.

ബ്രിസ്ബൺ: പത്തിൽ എട്ട് ഓസ്ട്രേലിയക്കാരും സമൂഹത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർ ആണെന്ന് സർവ്വേഫലം. 60 ശതമാനം ആളുകളും ജീവിതത്തിൽ പല സമയങ്ങളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെന്നും ഇവരിൽ 34 ശതമാനം ആളുകൾക്ക് ഇത്തരം സാഹചര്യങ്ങളിൽ മറ്റാരിൽ നിന്നും സ്വാന്തനമോ ആശ്വാസമോ ലഭിക്കാറില്ലെന്നും സർവ്വേഫലം വ്യക്തമാക്കുന്നു.

സർവ്വേയിൽ പങ്കെടുത്ത 3100 ആളുകളിൽ 82.5 ശതമാനം പേരും വിശ്വസിക്കുന്നത് ഓസ്ട്രേലിയൻ സമൂഹത്തിന്റെ പൊതുസ്വഭാവം ഒറ്റപ്പെടലായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ്. ഇങ്ങനെ കരുതുന്നവരിൽ 44 ശതമാനവും ജീവിതപങ്കാളികൾ ഉള്ളവരാണെന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത. ഓസ്ട്രേലിയൻ ജീവിതശൈലി കൂടുതൽ യാന്ത്രികമായിക്കൊണ്ടിരിക്കുകയാണെന്നും സർവ്വേഫലംചൂണ്ടിക്കാണിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x