Currency

ഈ ശനിയാഴ്ച അറുപത്തിയെട്ടാമത് മനുഷ്യാവകാശ ദിനം

സ്വന്തം ലേഖകന്‍Thursday, December 8, 2016 2:44 pm

'അപരന്റെ അവകാശങ്ങള്‍ക്കായി ഇന്ന് നിലകൊള്ളുക' എന്നതാണ് ഇത്തവണ ദിനാചരണത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം.

ന്യൂഡല്‍ഹി: അറുപത്തി എട്ടാമത് ലോക മനുഷ്യാവകാശ ദിനം ഈ ശനിയാഴ്ച ആചരിക്കുകയാണ്. 1948ല്‍ ഐക്യരാഷ്ട്ര സഭാ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചതിന്റെ ഓര്‍മയ്ക്കാണ് മനഷ്യാവകാശ ദിനം ആചരിക്കുന്നത്. ‘അപരന്റെ അവകാശങ്ങള്‍ക്കായി ഇന്ന് നിലകൊള്ളുക’ എന്നതാണ് ഇത്തവണ ദിനാചരണത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികളും കേസുകളും ഇന്ത്യയില്‍ വര്‍ദ്ധിച്ചുവെന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് മറ്റൊരു മനുഷ്യാവകാശ ദിനം കൂടി ആചരിക്കുന്നത്. 29 സംസ്ഥാനങ്ങളുള്ള ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ 30 കസ്റ്റഡി മരണങ്ങള്‍ ഉണ്ടായെന്നാണ് നാഷണല്‍ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തിറക്കിയ ഒടുവിലത്തെ കണക്ക്.

പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണത്തിന് ഒരു വര്‍ഷം 45003 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ വിചാരണയ്ക്കയച്ചത് 26,958 കേസുകളാണ്. കുട്ടികള്‍ക്ക് എതിരായ കുറ്റകൃത്യത്തിന് ഒരുവര്‍ഷം 94,172 കേസുകളും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് 3,09,549 കേസുകളും ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്തു. അഫ്‌സ്പ നടപ്പാക്കിയ സംസ്ഥാനങ്ങളിലും യു.എ.പി.എ നടപ്പാക്കുന്നിടത്തും വിചാരണ കൂടാതെ ആളുകളെ തടവില്‍ വെക്കുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ കുറ്റപത്രമോ വിചാരണയോ കടാതെ കസ്റ്റഡിയിലെടുത്ത് തടവിലാക്കുന്നു. ഇങ്ങനെയുള്ള 3200 പേരെ കഴിഞ്ഞ ജനുവരിയില്‍ മാത്രം കസ്റ്റഡിയിലെടുത്തതായാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഈ ശനിയാഴ്ച അറുപത്തിയെട്ടാമത് മനുഷ്യാവകാശ ദിനം”

  1. Hello there, just became alert to your blog through Google,
    and found that it’s really informative. I’m going to watch out for brussels.
    I will appreciate if you continue this in future.
    Numerous people will be benefited from your writing.
    Cheers!

Comments are closed.

Top
x