കഴിഞ്ഞ വര്‍ഷം മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലയളവിലാണ് ഇത്രയും വ്യാജ പാസ്‌പോര്‍ട്ടുകള്‍ പിടികൂടിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. ആള്‍മാറാട്ടം നടത്തിയ 417 കേസുകളും മാറ്റി തിരിത്തലുകള്‍ വരുത്തിയ 20 പാസ്‌പോര്‍ട്ടുകളും ഈ കാലയളവില്‍ പിടികുടിയിട്ടുണ്ട്.
ദുബായ്: വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്നും പിടികൂടിയത് 718 വ്യാജ പാസ്‌പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലയളവിലാണ് ഇത്രയും വ്യാജ പാസ്‌പോര്‍ട്ടുകള്‍ പിടികൂടിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. ആള്‍മാറാട്ടം നടത്തിയ 417 കേസുകളും മാറ്റി തിരിത്തലുകള്‍ വരുത്തിയ 20 പാസ്‌പോര്‍ട്ടുകളും ഈ കാലയളവില്‍ പിടികുടിയിട്ടുണ്ട്.
ദുബായ് വിമാനത്താവളം വഴി ശരാശരി ഒരു ദിവസം മാത്രം 140,000 അതികം യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. അതേസമയം എക്‌സ്‌പോ 2020 യുടെ ഭാഗമായി ദശലക്ഷക്കണക്കിന് യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയേഗിച്ച് വ്യാജ യാത്രാ രേഖകള്‍ എളുപ്പത്തില്‍ തിരിച്ചറിയുവാന്‍ കഴിയുന്ന സംവിധാനങ്ങളാണ് ഈ കേന്ദ്രത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഏത് വ്യാജ നിര്‍മിതിയില്ലുള്ള രേഖകളും നിഷ്പ്രയാസമായി കണ്ടത്താനുള്ള മികച്ച പരിശീലനം ലഭിച്ച ജീവനകാരാണ് ഉള്ളതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ദുബായ് ഇമിഗ്രേഷന്‍) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് അല്‍ മറി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.