Currency

ഡോക്ടര്‍മാര്‍ക്ക് കടുത്ത ക്ഷാമമുണ്ടായിട്ടും വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം നൽകാതെ ബ്രിട്ടൺ

സ്വന്തം ലേഖകൻTuesday, April 11, 2017 1:45 pm

എണ്ണൂറോളം ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം നിഷേധിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നിരസിച്ചത്.

ലണ്ടൻ: എന്‍എച്ച്എസ് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമം തുടരുന്ന സാഹചര്യത്തിലും എണ്ണൂറോളം ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം നിഷേധിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നിരസിച്ചത്. മുൻവര്‍ഷവും ഉയര്‍ന്ന ഗ്രേഡുള്ള 770 വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം നിഷേധിച്ചിരുന്നു.

ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം അറുനൂറ് വിദേശ ഡോക്ടര്‍മാരെ എന്‍എച്ച്എസിലേക്കു റിക്രൂട്ട് ചെയ്തിരുന്നു. ഒരു മെഡിക്കല്‍ വിദ്യാര്‍ഥിക്ക് പൂര്‍ണമായി പരിശീലനം നൽകുന്നതിന് 230,000 പൗണ്ടാണ് സര്‍ക്കാരിന് ചെലവു വരുന്നത്. ഇതാണ് പ്രവേശനം നിഷേധിക്കാനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. മികച്ച വിദ്യാര്‍ഥികളിൽ പലരും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന സാഹചര്യവും ഇതുമൂലം ഉണ്ടാകുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x