
ദുബായ്: അല്‍ മക്തൂം ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ക്കിടയിലായി സജ്ജമാക്കുന്ന ‘ജുവല്‍ ഓഫ് ദ ക്രീക്ക്’ പദ്ധതിയുടെ 80 ശതമാനം റോഡുകളും പണി പൂര്‍ത്തിയായി. ദുബായ് ക്രീക്കിന്റെ തീരത്ത് നഗരത്തിന്റെ പ്രൗഢിയും വിനോദസഞ്ചാര മികവും വിളിച്ചോതുന്ന പദ്ധതിയുടെ റോഡ്, അടിപ്പാത നിര്‍മാണം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ദുബായ് റോഡ് ഗതാഗത അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തായറാണ് ഈ വിവരം അറിയിച്ചത്.
1.4 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കങ്ങളും ഏഴു കിലോമീറ്റര്‍ നീളമുള്ള റോഡുമാണ് നിര്‍മിക്കുന്നത്. ബനീയാസ് സ്ട്രീറ്റ്, ഇത്തിഹാദ് സ്ട്രീറ്റ് എന്നിവയുമായി ബന്ധിപ്പിച്ചാണ് പദ്ധതിയുടെ നിര്‍മാണം. കാല്‍നടക്കാരുടെ സൗകര്യാര്‍ഥം ബനിയാസ് സ്ട്രീറ്റിനു മുകളിലായി 81 മീറ്റര്‍ നീളമുള്ള മേല്‍പാലവും നിര്‍മിക്കുന്നുണ്ട്. ദുബായ് ഇന്റര്‍നാഷനല്‍ റിയല്‍ എസ്റ്റേറ്റുമായി ചേര്‍ന്ന് ഒരുക്കുന്ന പദ്ധതി 125,675 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.