പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനു മറുപടിയായി ആരോഗ്യമന്ത്രി ഫിലിപ്പ് ഡുന്നെയാണു ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ കൺസൾട്ടന്റുമാരിൽ എട്ടായിരം പേർ £142,500ൽ അധികം സമ്പാദിക്കുന്നുണ്ടെന്നാണു അദ്ദേഹം അറിയിച്ചത്.
ലണ്ടൻ: 8000 നാഷണൽ ഹെൽത്ത് സെർവീസ് കൺസൾട്ടന്റുമാർ കൈപ്പറ്റുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്ക്ക് ലഭിക്കുന്നതിനേക്കാൾ ഉയർന്ന ശമ്പളം. പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനു മറുപടിയായി ആരോഗ്യമന്ത്രി ഫിലിപ്പ് ഡുന്നെയാണു ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ കൺസൾട്ടന്റുമാരിൽ എട്ടായിരം പേർ £142,500ൽ അധികം സമ്പാദിക്കുന്നുണ്ടെന്നാണു അദ്ദേഹം അറിയിച്ചത്.
മൂന്നിൽ രണ്ട് കൺസൾട്ടന്റുമാരും £100,000 വർഷത്തിൽ എൻഎച്ച്എസിൽ നിന്നും കൈപ്പറ്റുന്നുണ്ട്. ഇതിൽ മൂന്നിൽ ഒരാൾക്ക് 125,000 പൗണ്ടും എൻ എച്ച് എസിൽ നിന്നും ലഭിക്കുന്നു. 14 ശതമാനം കൺസൾട്ടന്റുമാരുടെ വാർഷിക വരുമാനം £150,000 ആകുമ്പോൾ അഞ്ച് ശതമാനം ആളുകൾ 175,000 പൗണ്ട് കൈപ്പറ്റുന്നു. ഇന്ത്യയിൽ നിന്നുള്ള ഡോക്റ്റർമാരും എൻ എച്ച് എസിൽ സേവനമനുഷ്ടിക്കുന്നുണ്ട്. അതിനാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയേക്കാൾ വരുമാനമുള്ള ഇന്ത്യക്കാരും യുകെയിൽ ഉണ്ടാകാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.