Currency

ബഹ്റൈനിലെ പ്രവാസികൾ അടക്കമുള്ളവർക്ക് പരാതി നൽകാൻ ടോൾഫ്രീ ഹോട്ട്ലൈൻ സംവിധാനം

Monday, September 4, 2017 8:34 pm

മനാമ: പ്രവാസികൾ അടക്കമുള്ളവരിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ടോൾഫ്രീ ഹോട്ട്ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.

80001144 എന്ന ടോൾഫ്രീ നമ്പറിലാണ് പരാതികൾ സമർപ്പിക്കാൻ സാധിക്കുക. ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് വരെ പരാതികൾ സമർപ്പിക്കാം. ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് പരാതി അറിയിക്കാനുള്ള സൗകര്യമുള്ളത്.

ലഭിക്കുന്ന പരാതിയിന്മേൽ 24 മണിക്കൂറിനുള്ളിൽ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x