
ദുബായ്: എമിറേറ്റില്‍ 85 മൊബൈല്‍ റസ്റ്ററന്റുകള്‍ക്കു പെര്‍മിറ്റ് നല്കി. ആഘോഷങ്ങളിലും പ്രദര്‍ശന നഗരികളിലും ഇവര്‍ക്കു വാഹനങ്ങളില്‍ ഭക്ഷണം എത്തിക്കാം. എന്നാല്‍ നിശ്ചിത കാലത്തേക്കു നിശ്ചിത മേഖലകളിലേക്കു മാത്രമാണു വാഹനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയതെന്നു നഗരസഭയിലെ ഭക്ഷ്യ പരിശോധനാ വകുപ്പ് തലവന്‍ സുല്‍ത്താന്‍ അല്‍ താഹര്‍ അറിയിച്ചു.
വാഹനം, ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്ന രീതി, വിഭവങ്ങളുടെ വൈവിധ്യം, ഗുണനിലവാരം, ജോലിക്കാരുടെ തൊഴില്‍ രീതി എന്നിവ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തും. പരിശോധന തൃപ്തികരമാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. അതേസമയം പൊതു ആരോഗ്യ നിയമങ്ങള്‍ ലംഘിച്ചതായി ശ്രദ്ധയില്‍പെട്ടാല്‍ പെര്‍മിറ്റ് മരവിപ്പിക്കും.
ജീവനക്കാര്‍ക്കു നഗരസഭയുടെ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പൊതുശുചീകരണത്തിനു പുറമേ ജീവനക്കാരുടെ വ്യക്തിഗത ശുചിത്വവും പ്രധാനമാണ്. പെര്‍മിറ്റില്ലാതെയാണ് വാഹനത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് പരിശോധയില്‍ കണ്ടെത്തിയാല്‍ 2003ലെ 11 – നമ്പര്‍ നഗരസഭാ ചട്ടപ്രകാരം ഉടന്‍ തന്നെ നടപടി സ്വീകരിക്കും.
റസ്റ്ററന്റുകളുടെ നിലവാരം പരിഗണിച്ചാണ് നഗരസഭയുടെ റേറ്റിങ്. ഗോള്‍ഡന്‍ എക്സലന്റ്, എക്സലന്റ്, വെരിഗുഡ്, ഗുഡ്, അക്സപ്റ്റബിള്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലായാണ് സേവന നിലവാരം പരിഗണിച്ചു നഗരസഭ സാക്ഷ്യപത്രം നല്‍കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.