Currency

അബുദാബി എമിറേറ്റ്സിൽ ഒമ്പത് പുതിയ സ്വകാര്യ വിദ്യാലയങ്ങൾ കൂടി

സ്വന്തം ലേഖകൻTuesday, October 4, 2016 8:09 am

ഇന്ത്യൻ പാഠ്യപദ്ധതി അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സ്കൂളൂം ഇതിൽ ഉൾപ്പെടുന്നു. ബ്രിട്ടീഷ് പാഠ്യപദ്ധതിയിലായിരിക്കും നാല് വിദ്യാലയങ്ങൾ പ്രവർത്തിക്കുക. മൂന്ന് വിദ്യാലയങ്ങളിൽ അമേരിക്കന്‍ പാഠ്യപദ്ധതിയുമായിരിക്കും.

അബു ദാബി: അബുദാബി എമിറേറ്റ്സിൽ പുതിയതായി ഒമ്പത് സ്വകാര്യ വിദ്യാലയങ്ങൾ കൂടി ആരംഭിക്കുന്നു. ഇന്ത്യൻ പാഠ്യപദ്ധതി അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സ്കൂളൂം ഇതിൽ ഉൾപ്പെടുന്നു. ബ്രിട്ടീഷ് പാഠ്യപദ്ധതിയിലായിരിക്കും നാല് വിദ്യാലയങ്ങൾ പ്രവർത്തിക്കുക. മൂന്ന് വിദ്യാലയങ്ങളിൽ അമേരിക്കന്‍ പാഠ്യപദ്ധതിയുമായിരിക്കും.

17,326 കുട്ടികള്‍ക്ക് കൂടി ഇതുവഴി പഠനസൗകര്യം ലഭിക്കും. നിലവില്‍ അബൂദാബി എമിറേറ്റിലെ 186 സ്വകാര്യ സ്കൂളുകളിലായി 236,000 വിദ്യാര്‍ഥികൾ പഠിക്കുന്നുണ്ട്. ഇന്ത്യൻ പാഠ്യപദ്ധതിയുള്ള സ്കൂളുകളിലെ സീറ്റുകൾ വർദ്ധിപ്പിക്കാനും ആലോചനയുണ്ട്. അതിനിടെ എമിറേറ്റിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം പ്രതിവര്‍ഷം അഞ്ച് ശതമാനം എന്ന നിരക്കില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നു കണക്കുകൾ വ്യകതമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x