Currency

യുഎസിലേക്ക് കുടിയേറാൻ ശ്രമിച്ച 9 പേർ വാഹനത്തിനുള്ളിൽ വെന്തുമരിച്ചു

സ്വന്തം ലേഖകൻTuesday, July 25, 2017 4:50 pm

ഹൂസ്റ്റൺ: യുഎസിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ചവരിൽ ഒമ്പത് പേർ വാഹനത്തിനുള്ളിൽ വെന്തുമരിച്ചു. അടച്ചുമൂടിയ ട്രെയ്‌ലറിനുള്ളിൽ യുഎസിലേക്ക് കടക്കാൻ ശ്രമിച്ച 39 പേരിൽ ഒമ്പത് പേരാണ് കനത്തചൂടിൽ വെന്തുരുകി മരിച്ചത്. 13 പേരുടെ നില അതീവഗുരുതരമാണ്. 

ഞായറാഴ്ച ടെക്സസിലെ വാൾമാർട്ടിന്റെ പാർക്കിങ് മേഖലയിൽ നിർത്തിയിട്ടിരുന്ന ട്രെയ്‌ലറിൽനിന്നു പുറത്തെത്തിയ ഒരാൾ കുടിക്കാൻ വെള്ളം ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംശയത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മുപ്പത് പേരെ കണ്ടെത്തുകയായിരുന്നു. 

ടെക്സസിലെ താപനില 38 ഡിഗ്രീ സെൻഷ്യസ് ആയിരുന്നു. അതേസമയം വാഹനത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന എയർകണ്ടീഷനർ തകർന്നനിലയിലായിരുന്നു. ഇതാകാം മരണകാരണം. സംഭവത്തിൽ ഫ്ലോറിഡ സ്വദേശിയായ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x