Currency

സൗദിയില്‍ പൊതുമാപ്പ് കലാവധി കഴിഞ്ഞു; വിദേശികള്‍ ഉടന്‍ രാജ്യം വിടണം

സ്വന്തം ലേഖകന്‍Sunday, June 25, 2017 12:32 pm

പൊതുമാപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് വിസയും റദ്ദാകും. രാജ്യം വിടാതെ വീണ്ടും കഴിയുന്നവരെ നിയമ ലംഘകരായി പരിഗണിച്ച് ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും പാസ്പോര്‍ട്ട് വിഭാഗം മേധാവി സുലൈല്‍മാന്‍ അല്‍ യഹ്യ വ്യക്തമാക്കി. മാത്രവുമല്ല ഇവരെ വിരലടയാളം രേഖപ്പെടുത്തി സൗദിയിലേക്ക് തിരിച്ചു വരാനാവാത്ത വിധം നാടുകടത്തും.

ജിദ്ദ: സൗദിയില്‍ 90 ദിവസത്തെ പൊതുമാപ്പ് അവസാനിച്ചു. പൊതുമാപ്പിന്റെ ഇളവില്‍ ഫൈനല്‍ എക്സിറ്റ് ലഭിച്ച വിദേശികള്‍ ഉടന്‍ തന്നെ രാജ്യം വിടണമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. പൊതുമാപ്പ് അവസാനിച്ചപ്പോള്‍ ഇതുവരെ നാലേമുക്കാല്‍ ലക്ഷം നിയമ ലംഘകര്‍ ഫൈനല്‍ എക്സിറ്റ് നേടിയിട്ടുണ്ടെന്നും ജവാസാത്ത് മേധാവി പറഞ്ഞു.

പൊതുമാപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് വിസയും റദ്ദാകും. രാജ്യം വിടാതെ വീണ്ടും കഴിയുന്നവരെ നിയമ ലംഘകരായി പരിഗണിച്ച് ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും പാസ്പോര്‍ട്ട് വിഭാഗം മേധാവി സുലൈല്‍മാന്‍ അല്‍ യഹ്യ വ്യക്തമാക്കി. മാത്രവുമല്ല ഇവരെ വിരലടയാളം രേഖപ്പെടുത്തി സൗദിയിലേക്ക് തിരിച്ചു വരാനാവാത്ത വിധം നാടുകടത്തും.

പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ തൊഴില്‍ താമസ നിയമ ലംഘകരായി പരിഗണിക്കും. പിഴ, ജയില്‍ വാസം, നാടുകടത്തല്‍ എന്നിവയാണ് ഇവര്‍ക്കുള്ള ശിക്ഷ. അതിനിടെ നിയമലംഘകരെ പിടികൂടുന്നതിന് ശക്തമായ പരിശോധന ആരംഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിസിനസ് മേധാവികളുമായി ചര്‍ച്ച നടത്തി നിയമലംഘകര്‍ ഇല്ലെന്നു ഉറപ്പു വരുത്താന്‍ നിര്‍ദേശം നല്‍കി.

നിലവിലെ പ്രത്യേക പരിശോധനയില്‍ പൊലിസ്, അര്‍ധ സേന വിഭാഗം, ട്രാഫിക് പൊലിസ്, തൊഴില്‍ വകുപ്പ്, വാണിജ്യ മന്ത്രാലയം എന്നിവര്‍ പങ്കടുക്കും. ഔട്ട്പാസിന് അപേക്ഷ സമര്‍പ്പിച്ച ഇന്ത്യക്കാരുടെ എണ്ണം 29,219 ആയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ മലയാളികളുടെ എണ്ണം രണ്ടായിരത്തിന് താഴെയാണ്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x