Currency

യാത്രക്കാരുടെ സുരക്ഷ: ദുബായ് വിമാനത്താവളത്തില്‍ 9500 ഹൈടെക് ക്യാമറകള്‍

സ്വന്തം ലേഖകന്‍Thursday, January 18, 2018 1:26 pm

ദുബായ്: ദുബായില്‍ വിമാനത്താവള നിരീക്ഷണത്തിന് 9500 ഹൈടെക് ക്യാമറകള്‍. എപ്പോഴും വന്‍തിരക്ക് അനുഭവപ്പെടുന്ന വിമാനത്താവളത്തില്‍ നഷ്ടപ്പെടുന്ന പണവും വിലപിടിച്ച സാധനങ്ങളും കണ്ടെത്താന്‍ മാത്രമല്ല, കൂട്ടംതെറ്റിപ്പോകുന്ന കുട്ടികളെ രക്ഷിതാക്കളുടെ അരികില്‍ എത്തിക്കാനും നിരീക്ഷണ ക്യാമറകളും അനുബന്ധ സംവിധാനങ്ങളും സഹായിച്ചിട്ടുണ്ട്. ഇവ കാലോചിതമായി നവീകരിക്കുകയും ചെയ്യുന്നു.

അതേസമയം വിമാനത്താവളത്തില്‍ ഒരു കേസ് പോലും കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുരക്ഷാവിഭാഗത്തിന് ആകെ ലഭിച്ചത് 1175 പരാതികള്‍. ഇതില്‍ 216 എണ്ണത്തിനു മാത്രമാണ് ഗൗരവസ്വഭാവം ഉണ്ടായിരുന്നത്. 9.3 കോടിയിലധികം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം ദുബായ് വിമാനത്താവളങ്ങളില്‍ എത്തിയതെന്ന് എയര്‍പോര്‍ട്‌സ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷയും സന്തോഷവും ഉറപ്പുവരുത്താന്‍ ഒട്ടേറെ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പല വകുപ്പുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കു മാറിയതോടെ കാര്യങ്ങള്‍ അതിവേഗത്തിലായി. നിമിഷങ്ങള്‍ക്കകം വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കാനാകും.

പരിശീലനം സിദ്ധിച്ച മികച്ച ഉദ്യോഗസ്ഥര്‍ക്കാണ് വിമാനത്താവളങ്ങളിലെ ചുമതല. കഴിഞ്ഞ വര്‍ഷം ദുബായ് വിമാനത്താവളങ്ങളില്‍ നിന്ന് 1.69 ലക്ഷം വസ്തുക്കള്‍ കണ്ടെത്തി. ഇതില്‍ 50973 സാധനങ്ങള്‍ ഉടമകള്‍ കൈപ്പറ്റി. ഉടമസ്ഥര്‍ കൈപ്പറ്റാതിരുന്ന സാധനങ്ങള്‍ പ്രോസിക്യൂഷനു കൈമാറി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x