Currency

ബഹ്റൈനിൽ സിനിമ കാണാനെത്തുന്നവരിൽ 98 ശതമാനവും സൗദിയിൽ നിന്നുള്ളവർ

സ്വന്തം ലേഖകൻMonday, May 1, 2017 8:11 am

സിനിമയും സംഗീതവും ആസ്വദിക്കുന്നത് സൗദിയിൽ സന്‍മാര്‍ഗിക അധഃപതനമായി വിലയിരുത്തപ്പെടുന്നതിനാൽ ഇവ ആസ്വദിക്കാൻ വേണ്ടിമാത്രം ബഹ്റൈനിൽ സൗദി പൗരന്മാർ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മനാമ: ബഹ്റൈനിൽ സിനിമ കാണാനെത്തുന്നവരിൽ 98 ശതമാനവും സൗദിയിൽ നിന്നുള്ളവരെന്നു റിപ്പോർട്ട്. സിനിമയും സംഗീതവും ആസ്വദിക്കുന്നത് സൗദിയിൽ സന്‍മാര്‍ഗിക അധഃപതനമായി വിലയിരുത്തപ്പെടുന്നതിനാൽ ഇവ ആസ്വദിക്കാൻ വേണ്ടിമാത്രം ബഹ്റൈനിൽ സൗദി പൗരന്മാർ എത്തുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ അധികരിച്ചുകൊണ്ട് അൽ-ഹയത്ത് പത്രം റിപ്പോർട്ട് ചെയ്യുന്നു.

ദുബൈ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇത്തരമൊരു ലക്ഷ്യം വെച്ച് സൗന്ദി പൗരന്മാർ പോകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൂടുതൽ ആളുകളും ബഹ്റൈനിലേക്കാണ് എത്തുന്നത്. യൂട്യൂബിൽ വീഡിയോകൾ കാണുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് സൗദി ജനതയെന്ന രിപ്പോർട്ട് പുറത്തുവന്നതിനെ പിന്നാലെയാണ് ഇപ്പോൾ ഈ റിപ്പോർട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x