Currency

ബി.എം.ടി.സിയേക്കാള്‍ 20 ശതമാനം ലാഭമാണ് സി.എന്‍.ജി. ബസുകളെന്ന് ഗെയില്‍

സ്വന്തം ലേഖകന്‍Sunday, December 18, 2016 7:30 am

പെട്രോള്‍, ഡീസല്‍ ബസുകളെക്കാള്‍ 20 ശതമാനം സാമ്പത്തിക ലാഭമാണ് സി.എന്‍.ജി. ബസുകളെന്ന് ബി.എം.ടി.സിയുടെ ആരോപണത്തിന് മറുപടിയായി ഗെയില്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറുമ്പോള്‍ അധിക സാമ്പത്തിക ബാധ്യതയാകുമെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം ബി.എം.ടി.സി. സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ബംഗളൂരു: ബി.എം.ടി.സി. ബസുകള്‍ സി.എന്‍.ജിയിലേക്ക് (കംപ്രസ്ഡ് നാച്യുറല്‍ ഗ്യാസ്) മാറ്റിയാല്‍ കോര്‍പ്പറേഷന് സാമ്പത്തികനഷ്ടം സംഭവിക്കുമെന്ന വാദം തള്ളി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍). സി.എന്‍.ജി ബസുകള്‍ സര്‍വീസ് നടത്താന്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ അത്രയും ചെലവ് വരില്ലെന്നും കൂടുതല്‍ കാര്യക്ഷമമാണെന്നും ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ഗെയില്‍ അറിയിച്ചു. പെട്രോള്‍, ഡീസല്‍ ബസുകളെക്കാള്‍ 20 ശതമാനം സാമ്പത്തിക ലാഭമാണ് സി.എന്‍.ജി. ബസുകളെന്ന് ബി.എം.ടി.സിയുടെ ആരോപണത്തിന് മറുപടിയായി ഗെയില്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറുമ്പോള്‍ അധിക സാമ്പത്തിക ബാധ്യതയാകുമെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം ബി.എം.ടി.സി. സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ വാദത്തെ എതിര്‍ത്താണ് നഗരത്തില്‍ സി.എന്‍.ജി. വിതരണം ചെയ്യുന്ന ഗെയില്‍ രംഗത്തെത്തിയത്.

അതേസമയം സി.എന്‍.ജി. ബസുകള്‍ നിരത്തിലിറക്കാനും അറ്റകുറ്റപ്പണികള്‍ക്കും പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ ചെലവു കൂടുമെന്നാണ് ബി.എം.ടി.സി. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.എന്‍.ജി. ബസുകളുടെ മൈലേജ് കുറവാണെന്നും ബി.എം.ടി.സി. ആരോപിച്ചിരുന്നു. 2.64 കിലോമീറ്ററാണെന്നായിരുന്നു ആരോപണം. എന്നാല്‍, 3.75 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് ഗെയില്‍ വ്യക്തമാക്കി. പുണെയില്‍ 574 ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറിയെന്നും അവിടുത്തെ അവസ്ഥ മനസിലാക്കി കര്‍ണാടകവും സി.എന്‍.ജി. ബസുകള്‍ ഉപയോഗിക്കണമെന്നു ഗെയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

വായുമലിനീകരണം കുറയ്ക്കുന്നതിനായി നേരത്തെ 271 ബി.എം.ടി.സി. ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന ചെലവ് കണക്കിലെടുത്ത് പദ്ധതി തത്കാലത്തേക്ക് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ചെലവ് സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. കര്‍ണാടക ആര്‍.ടി.സി, ബി.എം.ടി.സി. ബസ്സുകള്‍ സി.എന്‍.ജിയിലേക്ക് മാറണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.രണ്ടുമാസം മുമ്പ് നഗരത്തിലെ ആദ്യ സി.എന്‍.ജി. സ്റ്റേഷന്‍ സുമനഹള്ളിയില്‍ സ്ഥാപിച്ചിരുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നഗരത്തില്‍ അറുപതു സി.എന്‍.ജി. സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ഗെയില്‍ ലക്ഷ്യമിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “ബി.എം.ടി.സിയേക്കാള്‍ 20 ശതമാനം ലാഭമാണ് സി.എന്‍.ജി. ബസുകളെന്ന് ഗെയില്‍”

  1. Rosemary says:

    Hi there! This is my first comment here so I just wanted to give a quick
    shout out and say I truly enjoy reading your posts.
    Can you suggest any other blogs/websites/forums that deal with the same subjects?
    Thanks for your time!

Comments are closed.

Top
x