ഈ മാസം 26 മുതല്‍ അടുത്തമാസം 28 വരെ നീണ്ടുനില്‍ക്കുന്ന ആഗോള ആഘോഷത്തിനു ദുബായ് വേദിയാകും. ഡിഎസ്എഫിന്റെ ഭാഗമായി നവംബറില്‍ തുറന്ന ദുബായ് ഗ്ലോബല്‍ വില്ലേജില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രവാഹമാണ്.
ദുബായ്: ഷോപ്പിങ് ഫെസ്റ്റിവലിനു (ഡിഎസ്എഫ്) തുടക്കമാകുന്നു. ഈ മാസം 26 മുതല്‍ അടുത്തമാസം 28 വരെ നീണ്ടുനില്‍ക്കുന്ന ആഗോള ആഘോഷത്തിനു ദുബായ് വേദിയാകും. ഡിഎസ്എഫിന്റെ ഭാഗമായി നവംബറില്‍ തുറന്ന ദുബായ് ഗ്ലോബല്‍ വില്ലേജില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രവാഹമാണ്. ഒട്ടേറെ പുതുമകളുമായാണ് ഇത്തവണത്തെ ഡിഎസ്എഫ് എന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു.
ഓഫറുകളുടെയും കാഴ്ചകളുടെയും വിസ്മയങ്ങളുടെയും ഉല്‍സവമാണ് കൊടിയേറുകന്നത്. ലോകത്തിലെ ഏതുല്പന്നവും കുറഞ്ഞവിലയില്‍ വാങ്ങാനാകുമെന്നു മാത്രമല്ല, ഭാഗ്യശാലികള്‍ക്കു കൈനിറയെ സമ്മാനങ്ങളുമുണ്ടാകും. ദുബായ് വാട്ടര്കനാലും ലെഗോലാന്‍ഡ് ഉള്‍പ്പെടെയുള്ള വിസ്മയകേന്ദ്രങ്ങളും ഇത്തവണത്തെ ഡിഎസ്എഫിന് ആവേശം പകരും.
ഇലക്ട്രോണിക് ഉല്പന്നങ്ങള്, ഗൃഹോപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, തുണിത്തരങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയവ 75% വരെ വിലക്കുറവില്‍ വാങ്ങാനാകും. സ്വര്ണാഭരണശാലകളിലുമുണ്ട് വമ്പന്‍ ഓഫറുകള്‍. എമിറേറ്റിന്റെ വിവിധയിടങ്ങളില്‍ കരിമരുന്നുപ്രയോഗം ഉണ്ടായിരിക്കും. കാര്‍ട്ടൂണ്‍ മേളകള്‍, രാജ്യാന്തര രുചിവൈവിധ്യങ്ങളുമായി ഭക്ഷ്യമേളകള്‍, കാര്‍ണിവല്‍, സാഹസിക വിനോദങ്ങള്‍ തുടങ്ങിയവയും ഡിഎസ്എഫിന്റെ ഭാഗമാണ്.
ദുബായ് ടൂറിസം വിഷന്‍ 2020ന്റെ ഭാഗമായി വൈവിധ്യങ്ങളുടെ മെഗാമേളയാണ് ഇക്കുറി അരങ്ങേറുകയെന്ന് ദുബായ് ടൂറിസം ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍ മര്‍റി പറഞ്ഞു. രണ്ടുകോടിയിലേറെ സന്ദര്‍ശകരെയാണു പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകര്‍ക്ക് വ്യത്യസ്ത ഷോപ്പിങ് അനുഭവമൊരുക്കുമെന്നും പറഞ്ഞു. പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള അനുഭവങ്ങളാകും ഇത്തവണത്തെ ഷോപ്പിങ് മേള സന്ദര്‍ശകര്‍ക്കു സമ്മാനിക്കുകയെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആര്‍ഇ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഈദ് മുഹമ്മദ് മെസം അല്‍ ഫലാസി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
If you desire to get a good deal from this post then you have
to apply such techniques to your won website.
Nice post. I learn something new and challenging on blogs
I stumbleupon on a daily basis. It will always be interesting to read
articles from other writers and use a little something from their sites.