ഒട്ടക മത്സരത്തോടൊപ്പം ഒട്ടകങ്ങളെ പരിചരിക്കാനുള്ള പരമ്പരാഗത രീതികള്‍ക്കും പ്രചോദനം പകരുന്നതാണ് ഉല്‍സവം. ഒട്ടകപ്പാല് മല്‍സരത്തിന് 10ലക്ഷം ദിര്‍ഹം(1.8 കോടി രൂപ) സമ്മാനത്തുകയാണ് ലഭിക്കുക. ഈ മാസം 29 വരെയാണ് മദീനാ സായിദ് മരുഭൂമിയില്‍ ഫെസ്റ്റിവല്‍ നടക്കുക.
അബുദാബി: 10ാംമത് അല്‍ ദഫ്റ ഒട്ടകോല്സവത്തില് ഏറ്റവും കൂടുതല്‍ പാല് ചുരത്തുന്ന ഒട്ടക മല്‍സരത്തിന് തുടക്കം. ഒട്ടക മത്സരത്തോടൊപ്പം ഒട്ടകങ്ങളെ പരിചരിക്കാനുള്ള പരമ്പരാഗത രീതികള്‍ക്കും പ്രചോദനം പകരുന്നതാണ് ഉല്‍സവം. ഒട്ടകപ്പാല് മല്‍സരത്തിന് 10ലക്ഷം ദിര്‍ഹം(1.8 കോടി രൂപ) സമ്മാനത്തുകയാണ് ലഭിക്കുക. ഈ മാസം 29 വരെയാണ് മദീനാ സായിദ് മരുഭൂമിയില്‍ ഫെസ്റ്റിവല്‍ നടക്കുക. പശ്ചിമ അബുദാബിയിലെ ഉല്‍സവ നഗരിയില്‍ പൈതൃക പ്രദര്‍ശനങ്ങളും മല്‍സരങ്ങളും കാണാന്‍ യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സന്ദര്‍ശകരെത്തുന്നു.
സ്വര്‍ണ നിറത്തിലുള്ള രോമത്തോടെയുള്ള അസായല്‍ ഒട്ടകം (ഒമാന്‍ ഒട്ടകം), കറുത്ത രോമത്തിലുള്ള മജാഹിം ഒട്ടകം (സൗദി ഒട്ടകം), ഇവയുടെ സങ്കരയിനം എന്നീ മൂന്നു വിഭാഗത്തിലുള്ള ഒട്ടകങ്ങളാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. അബുദാബി കള്‍ച്ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പെസ്റ്റിവലില് ക്ലാസിക് കാറുകള്‍, അറേബ്യന്‍ കുതിരപ്പന്തയം, ആടുകളുടെസൗന്ദര്യം മത്സരം, കുട്ടികളുടെ ഗ്രാമം, ഈന്തപ്പഴ പാക്കേജിങ് മത്സരങ്ങള്‍, വലിയ സൂക്ക്, ഫാല്‍ക്കണ്‍ സൗന്ദര്യ പ്രദര്‍ശനം എന്നിവയും സന്ദര്‍ശകര്‍ക്കു വിസ്മയം പകരുന്നു.
ഏറ്റവും മികച്ച രീതിയില്‍ പാല് നല്കുന്ന ഒട്ടകങ്ങള്‍ക്ക് ഈ വര്‍ഷം മൊത്തം പത്തുലക്ഷം ദിര്‍ഹത്തിന്റെ ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. 10 ലിറ്ററിനു മുകളില്‍ പാല് നല്കുന്ന ഒട്ടകങ്ങളെയാണ് ക്യാഷ് അവാര്‍ഡിനായി തിരഞ്ഞെടുക്കുക. ഗള്‍ഫ് മേഖലയില്‍ നിന്ന് 20,000 തലയെടുപ്പുള്ള മസൈന ഒട്ടകങ്ങളാണ് മേളയില്‍ അണിനിരക്കുന്നത്. രണ്ടായിരത്തിലധികം ഒട്ടക ഉടമകളും ഫെസ്റ്റിവലിനെത്തും. മൊത്തം 3.5 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 65 കോടി രൂപ) ക്യാഷ് അവാര്‍ഡുകളാണ് വിജയികള്‍ക്കു സമ്മാനിക്കുക. മൊത്തം 1,200 സമ്മാനങ്ങള്‍ ഉണ്ട്. മൊത്തം നടക്കുന്ന 84 മസൈന ഒട്ടക മല്‍സരങ്ങളില്‍ 18 എണ്ണത്തില്‍ സ്വദേശി ഒട്ടകങ്ങള്ക്കുമാത്രം പങ്കെടുക്കാനാവൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.