Currency

ബഹ്റൈൻ ഗാര്‍ഹിക ജോലിക്കാരുടെ വിസ ഫീസ് വര്‍ധിപ്പിച്ചേക്കും

സ്വന്തം ലേഖകൻMonday, December 19, 2016 10:02 am

2018ഓടെ നിര്‍ബന്ധവും സമ്പൂര്‍ണമായ ഇന്‍ഷുറന്‍സ് നടപ്പാക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി വീട്ടുജോലിക്കാര്‍, മറ്റ് ഗാര്‍ഹിക ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരുടെ വിസ ഫീസില്‍ 50 ദിനാറിന്‍െറ വര്‍ധന വരുത്തുമെന്നാണ് റിപ്പോർട്ട്.

മനാമ: രാജ്യത്ത് ഗാര്‍ഹിക ജോലിക്കാര്‍ക്കുള്ള വിസ ഫീസ് വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. 2018ഓടെ നിര്‍ബന്ധവും സമ്പൂര്‍ണമായ ഇന്‍ഷുറന്‍സ് നടപ്പാക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി വീട്ടുജോലിക്കാര്‍, മറ്റ് ഗാര്‍ഹിക ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരുടെ വിസ ഫീസില്‍ 50 ദിനാറിന്‍െറ വര്‍ധന വരുത്തുമെന്നാണ് റിപ്പോർട്ട്.

പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനു വര്‍ധിപ്പിക്കുന്ന തുക ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. 2014ലാണ് ദേശീയ സാമൂഹിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച നിര്‍ദേശം ഉയർന്നത്. സമ്പൂർണ ഇന്‍ഷുറന്‍സ് പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തൊഴിലുടമകളുടെ ഉത്തരവാദിത്തമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “ബഹ്റൈൻ ഗാര്‍ഹിക ജോലിക്കാരുടെ വിസ ഫീസ് വര്‍ധിപ്പിച്ചേക്കും”

  1. Anderson says:

    Great delivery. Sound arguments. Keep up the amazing
    work.

Comments are closed.

Top
x