Currency

ക്രിസ്മസ് അവധി: യാത്രാത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക സര്‍വീസുകള്‍

സ്വന്തം ലേഖകന്‍Tuesday, December 20, 2016 6:23 pm

ക്രിസ്മസ് യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരള, കര്‍ണാടക ആര്‍.ടി.സികളുടെയും റെയില്‍വേയുടെയും പ്രത്യേക സര്‍വീസുകള്‍. നാട്ടില്‍ പോകാന്‍ ടിക്കറ്റ് ലഭിക്കാതെയിരുന്ന നിരവധി മലയാളികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് പ്രത്യേക സര്‍വീസുകള്‍.

ബംഗളൂരു: ക്രിസ്മസ് യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരള, കര്‍ണാടക ആര്‍.ടി.സികളുടെയും റെയില്‍വേയുടെയും പ്രത്യേക സര്‍വീസുകള്‍. നാട്ടില്‍ പോകാന്‍ ടിക്കറ്റ് ലഭിക്കാതെയിരുന്ന നിരവധി മലയാളികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് പ്രത്യേക സര്‍വീസുകള്‍. കേരള ആര്‍.ടി.സിയുടെ പ്രത്യേക ബസുകളില്‍ റിസര്‍വേഷന്‍ ആരംഭിക്കാത്തത് വൈകി അവധി തീരുമാനിച്ചവര്‍ക്ക് ബുദ്ധിമുട്ടാവുകയാണ്. ഉടന്‍ റിസര്‍വേഷന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍.

ക്രിസ്മസ്, ശബരിമല, പുതുവത്സര സ്‌പെഷ്യലുകളാണ് റെയില്‍വേ പ്രഖ്യാപിച്ചത്. ഡിസംബര്‍20, 27, ജനുവരി മൂന്ന്, പത്ത് തിയതികളില്‍ ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ബംഗളൂരുകോയമ്പത്തൂര്‍ വഴി പിറ്റേന്ന് രാവിലെ കൊച്ചുവേളിയിലെത്തും. അവിടെ നിന്നുള്ള മടക്കട്രെയിന്‍ 21, 28, ജനുവരി നാല്, 11 തിയതികളില്‍ പുറപ്പെടും. റിസര്‍വേഷന്‍ ആരംഭിച്ചു. കര്‍ണാടക ആര്‍.ടി.സി. നേരത്തേ പ്രഖ്യാപിച്ച 27 സര്‍വീസുകള്‍ കൂടാതെ 24 സര്‍വീസുകളാണ് പുതിയതായി പ്രഖ്യാപിച്ചത്. ഇതോടെ ക്രിസ്മസിന് ആകെ 51 പ്രത്യേക സര്‍വീസുകള്‍ കര്‍ണാടക ആര്‍.ടി.സി നടത്തും. ആഴ്ച അവസാനമുള്ള രണ്ടുപ്രത്യേക സര്‍വീസുകളും പമ്പസര്‍വീസും ഉള്‍പ്പെടെയാണ് ഇത്രയും സര്‍വീസുകള്‍ നടത്തുന്നത്. കര്‍ണാടക ആര്‍.ടി.സിയുടെ പ്രത്യേക ബസുകളില്‍ റിസര്‍വേഷന്‍് ആരംഭിച്ച ഉടനെ തന്നെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരുന്നു. 24നുള്ള ബസ്സുകളിലേ ഏതാനും ടിക്കറ്റുകള്‍ ബാക്കിയുള്ളൂ.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 32 വോള്‍വൊയും 19 നോണ്‍ എ.സി സെമി സ്ലീപ്പര്‍ ബസ്സുകളുമാണ് കര്‍ണാടക സര്‍വീസ് നടത്തുന്നത്. അതേസമയം, നിലവില്‍ പ്രഖ്യാപിച്ച പ്രത്യേക ബസ്സുകളിലും ടിക്കറ്റുകള്‍ തീര്‍ന്നതിനാല്‍ കൂടുതല്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്ന കാര്യവും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.കേരള ആര്‍.ടി.സി. പ്രഖ്യാപിച്ച ഒമ്പതുപ്രത്യേക ബസ്സുകളില്‍ ശനിയാഴ്ചയും റിസര്‍വേഷന്‍ ആരംഭിച്ചിട്ടില്ല. വൈകി അവധിതീരുമാനിച്ചവര്‍ പ്രത്യേക ബസ്സുകളില്‍ റിസര്‍വേഷന്‍ ആരംഭിക്കാന്‍ കാത്തിരിക്കുകയാണ്. കേരള, കര്‍ണാടക ആര്‍.ടി.സി. ബസ്സുകളിലും ട്രെയിനുകളിലും സീറ്റ് ലഭിക്കാത്തവര്‍ക്ക് സ്വകാര്യ ബസ്സുകളെ ആശ്രയിക്കേണ്ടി വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “ക്രിസ്മസ് അവധി: യാത്രാത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക സര്‍വീസുകള്‍”

  1. Hi my family member! I wish to say that this post is awesome, nice
    written and include almost all vital infos. I’d like to peer extra posts like
    this .

  2. Dell says:

    Remarkable! Its actually amazing piece of writing,
    I have got much clear idea concerning from this paragraph.

  3. Ernestina says:

    I have read so many posts regarding the blogger lovers except this piece
    of writing is actually a fastidious article, keep it up.

Comments are closed.

Top
x