Currency

ലോകത്തിലെ ആദ്യത്തെ ഫാല്‍ക്കണ്‍ പറത്തല്‍ പരിശീലന കേന്ദ്രം അല്‍ഐനില്‍

സ്വന്തം ലേഖകന്‍Sunday, December 25, 2016 9:00 am

ദുബായ്: ലോകത്തിലെ ആദ്യത്തെ ഫാല്‍ക്കണ്‍ പറത്തല്‍ പരിശീലന കേന്ദ്രം അല്‍ഐനില്‍ തുടങ്ങി. അല്‍ഐന്‍ നഗരത്തില്‍ ‘മുഹമ്മദ് ബിന്‍ സായിദ് ഫാല്‍ക്കണ്‍റി ആന്‍ഡ് ഡെസേര്‍ട് ഫിസിയോഗ്‌നമി’ സ്‌കൂള്‍ എന്ന പേരിലാണ് കേന്ദ്രം തുറന്നിരിക്കുന്നത്. ആദ്യബാച്ച് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ട് സ്‌കൂളിന്റെ ഉദ്ഘാടനം നടന്നു. സ്‌കൂളില്‍ തിയറി ക്ലാസുകളും മരുഭൂമിയില്‍ പ്രായോഗിക പഠന ക്ലാസുകളും നടക്കും. ഫാല്‍ക്കണ്‍ പറത്തലും അതിന്റെ നിയമങ്ങളും ചിട്ടകളുമൊക്കെ പഠിപ്പിക്കും.

അറേബ്യന്‍ മാതൃകയിലുള്ള ഫാല്‍ക്കണ്‍ പറത്തലിനൊപ്പം മരുഭൂമിയെ കുറിച്ചുള്ള പഠനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വിനോദമെന്ന നിലയ്ക്കും പൈതൃക സ്വത്തെന്ന നിലയ്ക്കും ഫാല്‍ക്കണ്‍ പറത്തലിനെ കുറിച്ച് ആളുകളെ ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്ന് പടിഞ്ഞാറന്‍ മേഖലയിലെ റൂളേഴ്‌സ് റെപ്രസന്റേറ്റീവും എമിറേറ്റ്‌സ് ഫാല്‍ക്കണേഴ്‌സ് ക്ലബ്ബ് പ്രസിഡന്റുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ലോകത്തിലെ ആദ്യത്തെ ഫാല്‍ക്കണ്‍ പറത്തല്‍ പരിശീലന കേന്ദ്രം അല്‍ഐനില്‍”

  1. Admiring the time and effort you put into your site and detailed information you
    present. It’s good to come across a blog every once in a while that isn’t the
    same old rehashed information. Fantastic read! I’ve bookmarked your site and
    I’m including your RSS feeds to my Google account.

Comments are closed.

Top
x