Currency

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നാളെ മുതൽ

സ്വന്തം ലേഖകൻSunday, December 25, 2016 9:04 am

ജനുവരി 28 വരെ തുടരുന്ന 22-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി വന്‍തുകയുടെ കാഷ് പ്രൈസുകളും സ്വര്‍ണസമ്മാനങ്ങളും വിലയിളവുകളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ തുടക്കം. ജനുവരി 28 വരെ തുടരുന്ന 22-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി വന്‍തുകയുടെ കാഷ് പ്രൈസുകളും സ്വര്‍ണസമ്മാനങ്ങളും വിലയിളവുകളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കലാപരിപാടികള്‍, സംഗീതനിശകള്‍, വെടിക്കെട്ട്, ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ചുള്ള കലാപ്രകടനങ്ങള്‍ തുടങ്ങിയവയും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഡിസംബര്‍ 29 മുതല്‍ 31 വരെയും ജനുവരി അഞ്ചുമുതല്‍ ഏഴ് വരെയും 12 മുതല്‍ 14 വരെയും 19 മുതല്‍ 21 വരെയും 26, 27, 28 തീയതികളിലും വിവിധകേന്ദ്രങ്ങളിൽ വെടിക്കെട്ട് നടക്കും. ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് നറുക്കെടുപ്പിലൂടെ ദിവസവും അരക്കിലോ വീതം സ്വര്‍ണം സമ്മാനമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ദുബായ് ഷോപ്പിങ് മാള്‍ ഗ്രൂപ്പ് മൊത്തം 10 ലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങളും ദിവസേന നടക്കുന്ന ഇന്‍ഫിനിറ്റി നറുക്കെടുപ്പിൽ യൂ എക്സ് 70 മോഡല്‍ കാറും ഒന്നരലക്ഷം ദിര്‍ഹവുമാണ് വിജയികളെ കാത്തിരിക്കുന്നത്. പെട്രോള്‍ സ്റ്റേഷനുകളില്‍നിന്ന് 20 ദിര്‍ഹമിന് എണ്ണയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് നിസാന്റെ എട്ട് വ്യത്യസ്ഥയിനം കാറുകൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരവുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നാളെ മുതൽ”

  1. Great article! We are linking to this particularly great content on our site.
    Keep up the great writing.

Comments are closed.

Top
x