Currency

അല്‍ ബസ്ത മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Monday, December 26, 2016 1:25 pm

മനാമ: ദക്ഷിണ ഗവര്‍ണറേറ്റിന് കീഴിലുള്ള അല്‍ ബസ്ത മാര്‍ക്കറ്റ് ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ ആരംഭിച്ചു. എട്ട് ആഴ്ചകളിലായി വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുക. വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പത് വരെ ആയിരിക്കും പ്രവര്‍ത്തനം. സ്വകാര്യ മേഖലയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും അത് വഴി രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ പങ്കു വഹിക്കാനും മാര്‍ക്കറ്റ് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണറേറ്റിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് ഫോളോ അപ് വിഭാഗം ഡയറക്ടര്‍ സലാഹ് ശിഹാബ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x