Currency

125ലേറെ സേവനങ്ങളുമായി ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ്

സ്വന്തം ലേഖകൻTuesday, December 27, 2016 10:40 am

125ലേറെ സേവനങ്ങളുമായി പുതുക്കിയ സ്മാർട്ട് ആപ്പ് ദുബായ് പോലീസ് പുറത്തിറക്കി. ഐഫോണുകളില്‍ ഉപയോഗിക്കാനാവുന്ന രീതിയിലാണ് ഇപ്പോള്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ദുബായ്: 125ലേറെ സേവനങ്ങളുമായി പുതുക്കിയ സ്മാർട്ട് ആപ്പ് ദുബായ് പോലീസ് പുറത്തിറക്കി. ഐഫോണുകളില്‍ ഉപയോഗിക്കാനാവുന്ന രീതിയിലാണ് ഇപ്പോള്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വൈകാതെ ആന്‍ഡ്രോയിഡ് ഫോണുകളിലും ആപ്പ് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ആപ്പ് ഉപയോഗിക്കുന്ന ആളുടെ സമീപത്തെ ആശുപത്രികള്‍, പൊലീസ് സ്റ്റേഷനുകള്‍ മറ്റ് സേവന കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം ആപ്പിൽ ലഭ്യമാകും.

2016 ൽ 2.8 ലക്ഷം ഇടപാടുകളാണ് ദുബായ് പൊലീസ് ആപ്പ് മുഖേന നടന്നത്.  ഇതില്‍ 1.18 ലക്ഷം ഉപയോഗവും പിഴ അടക്കുന്നതിനായിരുന്നു. കാഴ്ചശേഷിയില്ലാത്തവര്‍ക്ക്  ഉപയോഗിക്കാനാവുന്ന കീബോര്‍ഡും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ദുബായ് പൊലീസ് ഉദ്യോഗസ്ഥരുമായി ചാറ്റ് ചെയ്ത് വിവരങ്ങളും ചിത്രങ്ങളും കൈമാറാനും സംവിധാനമുണ്ട്.  അറബിയിലും ഇംഗ്ലീഷിലുമുള്ള പ്രത്യേക കീബോര്‍ഡും ഒരുക്കിയിട്ടുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x