കോളെജിലെ ബാത്ത് റൂമുകളിലും ചുവരുകളിലും സ്വസ്തിക് ചിഹ്നം വരയ്ക്കുകയും കെകെകെ എന്ന് എഴുതി വയ്ക്കുകയും ചെയ്ത ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അറസ്റ്റിൽ.
ന്യൂയോർക്ക്: കോളെജിലെ ബാത്ത് റൂമുകളിലും ചുവരുകളിലും സ്വസ്തിക് ചിഹ്നം വരയ്ക്കുകയും കെകെകെ എന്ന് എഴുതി വയ്ക്കുകയും ചെയ്ത ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അറസ്റ്റിൽ. പ്ലെയ്ന്‍ വ്യൂവില്‍ നിന്നുള്ള ജാസ്കിരറ്റ് സെയ്നി എന്ന ഇരുപതുകാരനെയാണ് നാസുകൗണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
കുറ്റം തെളിയുകയാണെങ്കില്‍ നാലു വര്‍ഷം തടവുശിക്ഷ ലഭിക്കും. ഒക്ടോബര്‍ ആദ്യമാണ് കോളജ് കാമ്പസില്‍ സ്വസ്തിക് ചിഹ്നം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഡിസംബറിലും ഇത് വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. പോലീസ് നടത്തിയ നിരീക്ഷണത്തിൽ ഡിസംബര്‍ 20ന് സെയ്നി സ്വസ്തിക് ചിഹ്നം വയ്ക്കുന്നതിനിടയിൽ പിടിയിലായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.