
ദുബായ്: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയത് പുതുവര്‍ഷദിനത്തിലും യുഎഇയില്‍ നിരവധി യാത്രക്കാരെ വലച്ചു. നാല് ദിവസമായി തുടരുന്ന കനത്ത മൂടല്‍മഞ്ഞ് യുഎഇയിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിരിക്കുകയാണ്. പുതുവര്‍ഷത്തിലെ ആദ്യ ദിനം തന്നെ നിരവധി വിമാന സര്‍വീസുകള്‍ മുടങ്ങി. തലചായ്ക്കാന്‍ പോലും ഇടമില്ലാതെ ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ മണിക്കൂറുകള്‍ കുടുങ്ങിപോയ അവസ്ഥയിലാണ് മലയാളികളടക്കം നിരവധി പേര്‍.
ഫ്‌ലൈ ദുബായിയുടെയും എയര്‍ അറേബ്യയുടെയും നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായിലും ഷാര്‍ജയിലും ഇറങ്ങി മറ്റിടങ്ങളിലേക്ക് പോകേണ്ട ട്രാന്‍സിറ്റ് യാത്രക്കാരാണ് കൂടുതല്‍ വലഞ്ഞത്. പലര്‍ക്കും രണ്ടും മൂന്നും ദിവസം വിമാനത്താവളത്തില്‍ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നു. അടുത്ത ദിവസങ്ങളിലും മൂടല്‍മഞ്ഞ് തുടരുമെന്നാണ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവര്‍ മാത്രമല്ല വിമാനയാത്ര നടത്തുന്നവരും മുന്‍കരുതല്‍ സ്വീകരിക്കേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.