Currency

ബഹ്റൈൻ എയർ­പോ­ർ­ട്ട് ഫീസ് വർധിപ്പിക്കുന്നു

സ്വന്തം ലേഖകൻWednesday, January 4, 2017 7:33 pm

മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നും ഈടാക്കുന്ന ഫീസ് വർധിപ്പിക്കാൻ ട്രാൻസ്പോർട്ടേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ തീരുമാനം. അഞ്ച് ദിനാറിൽ നിന്നും ഏഴ് ദിനാർ ആയാണ് ഫീസ് വർധിപ്പിക്കുന്നത്.

2016 ഡിസംബർ 29ന് പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം 90 ദിവസത്തിനുള്ളിൽ പുത്തുക്കിയ ഫീ നിരക്ക് പ്രാബല്യത്തിൽ വരും. യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഈ തുക ഈടാക്കുന്നതായിരിക്കും. 25/2016 ഭേദഗതി പ്രകാരമാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്.

യാത്രക്കിടയിൽ ബഹ്റൈൻ വിമാനത്താവളത്തിൽ തങ്ങുന്നവരിൽ നിന്നും ഒരു ദിനാർ ഫീസ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 26 മുതൽ ഭേദഗതി പ്രാബല്യത്തിൽ വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x