
അബുദാബി: യുഎഇയില്‍ നായ്ക്കളെ വളര്‍ത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കി. ലൈസന്‍സ് എടുക്കാതെ നായ്ക്കളെ വളർത്തുന്നവരിൽ നിന്നും ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. വളര്‍ത്തുനായ്കള്‍ക്ക് ലൈസന്‍സ് എടുക്കുന്നതിന് അടുത്ത ജൂണ്‍വരെ സമയപരിധി നൽകിയിട്ടുണ്ട്. ഇതോടൊപ്പം വന്യമൃഗങ്ങളെ വളര്‍ത്തുന്നതിന് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
അപകടാരികളായ മൃഗങ്ങളുടെ ഉടമസ്ഥാവകാശം നിയന്ത്രിക്കുന്ന നിയമത്തിന് കഴിഞ്ഞ മാസം യുഎഇ പ്രസിഡന്റെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അംഗീകാരം നൽകിയിരുന്നു. പുതിയ നിയമപ്രകാരം നായ്ക്കളെ വളര്‍ത്തുന്നവര്‍ പ്രദേശിക അധികൃതരില്‍ നിന്നാണ് ലൈസൻസ് എടുക്കേണ്ടത്.
നായ്ക്കളെ പൊതുസ്ഥലത്ത് കൊണ്ടുപോകുമ്പോൾ കോളറും ചടങ്ങലയും ധരിപ്പിച്ചിരിക്കണമെന്നും പുതിയ നിയമം നിഷ്കരിഷിക്കുന്നു. നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവര്‍ക്ക് ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.