യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയിൽ പക്ഷിപ്പനി പടർന്നതായുള്ള വാർത്തയെ തുടർന്നാണ് നിരോധനം
ദുബായ് : ക്രൊയേഷ്യയിൽ നിന്നുള്ള ചിക്കനും ചിക്കൻ ഉൽപ്പന്നങ്ങളും യു.എ.ഇ നിരോധിച്ചു. കോഴിക്കുഞ്ഞുങ്ങൾ, മറ്റു പക്ഷികൾ, വിരിയിക്കാനുള്ള മുട്ടകൾ തുടങ്ങിയവയുടെ ഇറക്കുമതിക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയിൽ പക്ഷിപ്പനി പടർന്നതായുള്ള വാർത്തയെ തുടർന്നാണ് ഇവിടെ നിന്നുള്ള പക്ഷികളുടെയും അവയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.