Currency

7100 പ്രതിനിധികൾ: 14- മത് പ്രവാസി ഭാരതീയ ദിവസിൽ വൻ പ്രവാസി പങ്കാളിത്തം

സ്വന്തം ലേഖകൻSaturday, January 7, 2017 5:46 pm

ബെംഗളുരു: 72 രാജ്യങ്ങളിൽ നിന്നായി 7100 പ്രതിനിധികൾ ഇതുവരെ രജിസ്റ്റർ ചെയ്തുകഴിഞ്ഞ 14- മത് പ്രവാസി ഭാരതീയ ദിവസ് ബെംഗളൂരുവിൽ ചരിത്രമാകുന്നു. പ്രവാസികാര്യ വകുപ്പിനെപ്പോലും അതിശയിപ്പിച്ച ജനപങ്കാളിത്തമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഖത്തർ, മലേഷ്യ, യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ, യു.എസ്.എ. എന്നീ രാജ്യങ്ങളിൽ നിന്നും പ്രവാസികൾ സംഘമായി എത്തിയിട്ടുണ്ട്.
മുൻ പ്രവാസി സമ്മേളനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു സെക്ഷൻ മാത്രമാണ് ഒരേ സമയത്തു നടന്നുവരുന്നത്. അതിനാൽ തന്നെ ഓരോ സെക്ഷനിലും അതിനെത്തുടർന്നു നടക്കുന്ന ചർച്ചകളിലും എല്ലാ പ്രതിനിധികൾക്കും പങ്കെടുക്കുവാനാകുന്നുണ്ട്.
ഇത്തവണ ഗൾഫ് പ്രവാസികൾക്കുവേണ്ടിയുള്ള പ്രേത്യേക സെക്ഷൻ ഒഴിവാക്കി എല്ലാ രാജ്യങ്ങളിലുമുള്ള പ്രവാസികളുടെ പ്രേശ്നങ്ങൾ ചർച്ചയാക്കുന്നതിനുള്ള പ്രേത്യേക സമ്മേളനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാളെ മുതൽ ഇത്തരം സമ്മേളനങ്ങളും, ചർച്ചകളും നടക്കും.
നാളെ രാവിലെ 10 നു പ്രധാനമന്ത്രി നരേന്ദ്ര മോദി 14- മത് പ്രവാസി ഭാരതീയ ദിവാസിന്റെ ഔപചാരിക ഉത്‌ഘാടനം നിർവഹിക്കും. പോർട്ടുഗൽ പ്രധാനമന്ത്രി അന്റോണിയ കോസ്റ്റ മുഖ്യാതിഥിയായെത്തുന്ന ചടങ്ങിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി അനന്തകുമാർ, പ്രവാസികാര്യ സഹമന്ത്രി വി കെ സിങ് എന്നിവർ പങ്കെടുക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x