
മൈസൂരു: മൈസൂരു മൃഗശാല വീണ്ടും തുറക്കുന്ന കാര്യത്തില്‍ സമയപരിധി നിശ്ചയിക്കാനാവില്ലെന്നു അധികൃതര്‍. നേരത്തെ പക്ഷിപ്പനിയെത്തുടര്‍ന്നാണ് മൃഗശാല അടച്ചിട്ടത്. അതേസമയം സംസ്ഥാന സര്‍ക്കാരിന് മൃഗശാലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ രണ്ടാഴ്ച തുടര്‍ച്ചയായി നല്‍കണം. ഇക്കാലയളവില്‍ പക്ഷികള്‍ ചാവുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെങ്കില്‍ മൃഗശാല വീണ്ടും തുറക്കാനുള്ള അനുമതിക്കായി കേന്ദ്ര മൃഗശാല അതോറിറ്റിയ്ക്കു മുന്നില്‍ അപേക്ഷിക്കാന്‍ സാധിക്കും.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കമലയാണ് ഇക്കാര്യം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. എല്ലാവിധ നടപടികളും പൂര്‍ത്തിയാക്കിയശേഷമാണ് മൃഗശാല അടച്ചത്. മൃഗശാല അടച്ചവേളയില്‍ അക്കാര്യത്തെ എതിര്‍ത്ത കര്‍ണാടക മൃഗശാല അതോറിറ്റി ചെയര്‍പേഴ്‌സണ്‍ മല്ലിംഗ വീരേഷ് പത്രസമ്മേളനത്തില്‍ അടച്ച നടപടിയെ അനുകൂലിച്ചു. നടപടിക്രമങ്ങളെല്ലാം തന്നെ പാലിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.