Currency

ഷാര്‍ജയില്‍ എടിഎം മോഷ്ടാക്കളായ ഇരുപതോളം പേര്‍ പിടിയില്‍

സ്വന്തം ലേഖകന്‍Tuesday, January 10, 2017 1:52 pm

ഷാര്‍ജ: ആഫ്രിക്കന്‍ സ്വദേശികളായ ഇരുപതോളം എടിഎം മോഷ്ടാക്കള്‍ ഷാര്‍ജയില്‍ പിടിയില്‍. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മോഷണങ്ങള്‍ നടത്തിയ ഇരുപത് നൈജീരിയന്‍ പൗരന്‍മാരെയാണ് ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് സംഘങ്ങളില്‍പ്പെട്ടവരാണ് ഇവര്‍. മോഷണം നടത്തുന്നതിനായി സന്ദര്‍ശകവിസയില്‍ യുഎഇയില്‍ എത്തിയവരാണ് ഇവര്‍. ഷാര്‍ജ കിംഹ് അബ്ദുള്‍ അസീസ് റോഡിലാണ് ആദ്യമോഷണം നടന്നത്.

ദുബായി കോമേഷ്യല്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്നും 340000 ദിര്‍ഹം ആണ് സംഘം കവര്‍ന്നത്. സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷമായിരുന്നു മോഷണം. രണ്ട് ദിവസത്തിന് ശേഷം സംഘം സഫീര്‍ മാളിന് സമീപമുള്ള എടിഎമ്മില്‍ നിന്നും ഏഴ് ലക്ഷം ദിര്‍ഹം കവര്‍ന്നു. മുവൈയ്‌ല മേഖലയില്‍ പണം കൊണ്ടുപോകുന്ന വാഹനം കൊള്ളയടിച്ച് 710000 ദിര്‍ഹവും സംഘം കൊള്ളയടിച്ചു.

പിന്നീട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ മറ്റൊരു എടിഎം കൊള്ളയ്ക്ക് കൂടി സംഘം ശ്രമിച്ചെങ്കിലും പൊലീസ് ആ ശ്രമം പരാജയപ്പെടുത്തി. എമിറേറ്റില്‍ പല അപ്പാര്‍ട്ട്‌മെന്റുകളിലായിട്ടാണ് സംഘം താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കൊള്ളയടിച്ച പണം ഇവര്‍ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. മോഷണം നടന്ന് ചുരുങ്ങിയ കാലയളവിലാണ് സംഘത്തെ ഷാര്‍ജ പൊലീസ് പിടികൂടിയത്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x