Currency

യുകെയിലെ 37 പോസ്റ്റ് ഓഫിസുകള്‍ പൂട്ടുന്നു, ജോലി നഷ്ടമാകുന്നത് നൂറോളം പേര്‍ക്ക്

സ്വന്തം ലേഖകൻWednesday, January 11, 2017 8:12 am

127 ഫിനാന്‍ഷ്യല്‍ സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെ മുന്നൂറിലധികം ജീവനക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ തൊഴില്‍ നഷ്ടമാകുക

ലണ്ടൻ: രാജ്യത്തെ നാല്‍പ്പതോളം പോസ്റ്റ് ഓഫിസുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. ഇതോടെ നൂറോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. 127 ഫിനാന്‍ഷ്യല്‍ സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെ മുന്നൂറിലധികം ജീവനക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ തൊഴില്‍ നഷ്ടമാകുക. ക്രൗണ്‍ പോസ്റ്റ് ഓഫിസുകളാണ് പ്രധാനമായും അടച്ചുപൂട്ടുന്നത്.

കൂടുതല്‍ പോസ്റ്റ് ഓഫിസുകള്‍ അടച്ചുപൂട്ടാനും നീക്കമുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് പോസ്റ്റ് ഓഫീസുകൾ അടച്ചു പൂട്ടുന്നത്. രാജ്യത്തെ പോസ്റ്റ് ഓഫിസ് മേഖല വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x