Currency

അമിത വില ഈടാക്കി; ബഹ്റൈനിൽ 5 സൂപ്പർ മാർക്കറ്റുകൾ പൂട്ടിച്ചു

സ്വന്തം ലേഖകൻFriday, January 13, 2017 7:42 am

ഉപഭോക്താക്കൾക്ക് എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് ബോധ്യമായാൽ 17007003 എന്ന നമ്പറിൽ അറിയിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്

മനാമ: ഉൽപ്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന് കണ്ടതിനെ തുടർന്ന് ബഹ്റൈനിൽ അഞ്ച് സൂപ്പർ മാർക്കറ്റുകൾ അടച്ചിടാൻ ഉത്തരവിട്ടു. വ്യവസായം, വാണിജ്യ ടൂറിസം മന്ത്രാലയമാണ് ഉത്തരവിട്ടത്. വിശദമായ അന്വേഷണങ്ങൾ പൂർത്തിയാക്കുന്നത് വരെ പതിനഞ്ച് ദിവസത്തേക്കാകും സ്റ്റോറുകൾ പൂട്ടിയിടുക. 

സൂപ്പർ മാർക്കറ്റിൽ നിന്നും ഉൽപ്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്നതായി വ്യക്തമാക്കുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയകൾ വഴി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉപഭോക്താക്കൾക്ക് എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് ബോധ്യമായാൽ 17007003 എന്ന നമ്പറിൽ അറിയിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x